39 പന്തില്‍ ഉത്തപ്പ 88 റണ്‍സടിച്ചപ്പോള്‍ ഗംഭീര്‍ 36 പന്തില്‍ 61 റണ്‍സടിച്ചു. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിംഗ്സ്.

ദോഹ: ലെജന്‍ഡ‍്സ് ലീദ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസിന് തകര്‍പ്പന്‍ ജയം.ഏഷ്യന്‍ ലയണ്‍സിനെ 10 വിക്കറ്റിനാണ് മഹാരാജാസ് തോല്‍പ്പിച്ചത്. ടൂര്‍ണമെന്‍റില ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മഹാരാജാസിന്‍റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഏഷ്യന്‍ ലയണ്‍സ് ഉപുല്‍ തരംഗയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്‍റെയും വെടിക്കെട്ട് ഫിഫ്റ്റികളുടെ മികവില്‍ 10 വിക്കറ്റിനാണ് മഹാരാജാസ് ജയിച്ചു കയറിയത്. സ്കോര്‍ ഏഷ്യന്‍ ലയണ്‍സ് 20 ഓവറില്‍ 157-5, ഇന്ത്യ മഹാരാജാസ് 12.3 ഓവറില്‍ 159-0.

മുംബൈ ഇന്ത്യന്‍സിന്‍റെ പടയോട്ടം, അഞ്ചാം ജയം! പ്ലേ ഓഫിലെത്തുന്ന ആദ്യ ടീം Page views: 0

39 പന്തില്‍ ഉത്തപ്പ 88 റണ്‍സടിച്ചപ്പോള്‍ ഗംഭീര്‍ 36 പന്തില്‍ 61 റണ്‍സടിച്ചു. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിംഗ്സ്. ഇതില്‍ മുഹമ്മദ് ഹഫീസിനെതിരെ ഒരോവറില്‍ പറത്തിയ മൂന്ന് സിക്സുകളും ഉള്‍പ്പെടും. ഏഷ്യന്‍ ലയണ്‍സിനായി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍ കളിക്കാനിറങ്ങി. ഒരോവര്‍ എറിഞ്ഞ അക്തര്‍12 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Scroll to load tweet…

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയണ്‍സിനായി ഉപുല്‍ തരംഗ(48 പന്തില്‍ 69), തിലകരത്നെ ദില്‍ഷന്‍(27 പന്തില്‍ 32) അബ്ദുള്‍ റസാഖ്(17 പന്തില്‍ 27) എന്നിവര്‍ മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു. ഹഫീസ്(2), ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ്(0) എന്നിവര്‍ നിരാശപ്പെടുത്തി. മഹാജാരാസിന് വേണ്ടി സുരേഷ് റെയ്ന രണ്ടോവറില്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ പര്‍വീണ്‍ താംബെയും റോയര്‍ ബിന്നിയും ഓരോ വിക്കറ്റ് വീതമെടുത്തു. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ മഹാരാജാസ് തോറ്റിരുന്നു.