2025 ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ വേദിയാവേണ്ടത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനില് കളിക്കില്ലെന്ന നിലപാടെടുത്താല്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തണമെന്നും പാക് ബോര്‍ഡ് ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കറാച്ചി: 2025ലെ ഐ സി സി ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാൻ വേദിയാവില്ലെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ ഇന്ത്യൻ ടീമിന് പാകിസ്ഥാനിൽ കളിക്കാൻ അനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പാകിസ്ഥാന് പകരം മത്സരങ്ങൾ ദുബായിൽ നടത്തും. ഈ വർഷത്തെ ഏഷ്യാകപ്പിൽ ഇന്ത്യ പാകിസ്ഥാനിൽ കളിച്ചിരുന്നില്ല. ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാകിസ്ഥാനിൽ കളിക്കാതിരിക്കുന്നത്. അതേസമയം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇക്കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയിൽ കളിച്ചിരുന്നു. അതിനിടെ ചാമ്പ്യന്‍സ് ട്രോഫി ആതിഥേയരാവാനുള്ള കരാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനെ ആതിഥേയരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഐസിസി ആതിഥേയ ക്രിക്കറ്റ് ബോര്‍ഡുമായി ഔദ്യോഗിക കരാറിലൊപ്പിട്ടിട്ടില്ല.

പരമ്പര പിടിക്കാന്‍ ഇന്ത്യ, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 നാളെ; ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനില് കളിക്കില്ലെന്ന നിലപാടെടുത്താല്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തണമെന്നും പാക് ബോര്‍ഡ് ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ തയാറാവാതിരിക്കുകയും ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റുകയും ചെയ്താല്‍ ഐസിസി നഷ്ടപരിഹാരം നല്‍കണമെന്നും പാക് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

2025 ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ വേദിയാവേണ്ടത്. ഏകദിന ലോകകപ്പില്‍ ആദ്യ ഏഴ് സ്ഥാനത്തെത്തിയ ടീമുകളും ആതിഥേയരായ പാകിസ്ഥാനുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മാറ്റുരക്കുക. അതിനിടെ ചാമ്പ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാറ്റി ടി20 ഫോര്‍മാറ്റില്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്ക് പുറമെ ആതിഥേയരെന്ന നിലയില്‍ പാകിസ്ഥാനുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക