ടി20 ലോകകപ്പ് നോക്കൗട്ടില്‍ ഒരു ഇന്ത്യൻ ബാറ്ററുടെ ഉയര്‍ന്ന സ്കോര്‍. 2016 സെമി ഫൈനലില്‍ വെസ്റ്റ് ഇൻഡീസിനെതിരെ വിരാട് കോഹ്ലിയുടെ ഇന്നിങ്സിനൊപ്പമെത്തി
കണക്കുകളൊന്നും ബാക്കിവെച്ചിട്ടില്ല. 42 പന്തില്‍ 89 റണ്‍സ്. വാംഖഡയില്‍ സഞ്ജു സാംസണ്‍ അടിച്ച അടിയില്‍ വീണത് ഇംഗ്ലണ്ട് മാത്രമല്ല, റെക്കോര്‍ഡുകളും.
ഒരു ലോകകപ്പ് എഡിഷനില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യൻ താരം. 2024ല്‍ രോഹിത് ശര്‍മ എട്ട് ഇന്നിങ്സില്‍ നിന്ന് ഗ്യാലറിയിലെത്തിച്ച 15 പന്തുകളെ മറികടക്കാൻ സഞ്ജുവിന് ആവശ്യമായി വന്നത് കേവലം നാല് മത്സരങ്ങള്‍ മാത്രം, അതും രോഹിതിനെ സാക്ഷിയാക്കി.
ടി20 ലോകകപ്പ് നോക്കൗട്ടില്‍ ഒരു ഇന്ത്യൻ ബാറ്ററുടെ ഉയര്‍ന്ന സ്കോര്‍. 2016 സെമി ഫൈനലില്‍ വെസ്റ്റ് ഇൻഡീസിനെതിരെ വിരാട് കോഹ്ലിയുടെ ഇന്നിങ്സിനൊപ്പമെത്തി. അന്ന് കോഹ്ലി 47 പന്തിലായിരുന്നു 89 റണ്‍സ് നേടിയത്, വാംഖഡയില്‍ തന്നെ.
കുട്ടിക്രിക്കറ്റ് ലോകകപ്പിന്റെ സിംഗിള്‍ എഡിഷനില്‍ 200 റണ്‍സിലധികം സ്കോര്‍ ചെയ്യുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ഓപ്പണര്‍. രോഹിതിനും രാഹുലിനും ഗംഭീറിനുമൊപ്പം.
2026 ലോകകപ്പില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരം. 201.7 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്. മുന്നില്‍ ഫിൻ അലൻ മാത്രം.
Powered by:



