ആദ്യ ഓവറില്‍ തന്നെ ബുമ്ര ഐറിഷ് പടയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ആന്‍ഡ്രൂ ബാല്‍ബിര്‍നിയെ (4) ബൗള്‍ഡാക്കിയ ബുമ്ര, അതേ ഓവറില്‍ ലോര്‍കാന്‍ ടക്കറിനേും (0) മടക്കി. ഹാരി ടെക്റ്റര്‍ (9), പോള്‍ സ്റ്റിര്‍ലിംഗ് (11), ജോര്‍ജ് ഡോക്‌റെല്‍ (1) എന്നിവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

ഡബ്ലിന്‍: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ജീവന്‍ വീണ്ടെടുത്ത് അയര്‍ലന്‍ഡ്. ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ 140 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആതിഥേയര്‍ മുന്നോട്ടുവച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിന് ബാരി മക്കാര്‍ത്തി (പുറത്താവാതെ 51), ക്വേര്‍ടിസ് കാംഫെര്‍ (39), എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഓവറില്‍ തന്നെ ബുമ്ര ഐറിഷ് പടയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ആന്‍ഡ്രൂ ബാല്‍ബിര്‍നിയെ (4) ബൗള്‍ഡാക്കിയ ബുമ്ര, അതേ ഓവറില്‍ ലോര്‍കാന്‍ ടക്കറിനേും (0) മടക്കി. ഹാരി ടെക്റ്റര്‍ (9), പോള്‍ സ്റ്റിര്‍ലിംഗ് (11), ജോര്‍ജ് ഡോക്‌റെല്‍ (1) എന്നിവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ അഞ്ചിന് 31 എന്ന നിലയിലായി അയര്‍ലന്‍ഡ്. പിന്നാലെ മാര്‍ക്ക് അഡെയ്ര്‍ - കാംഫെര്‍ സഖ്യം 28 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഡെയ്‌റെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ കാംഫെര്‍ - മക്കാര്‍ത്തി സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് അയര്‍ലന്‍ഡ് ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. കാംഫെറെ അര്‍ഷ്ദീപ് സിംഗ് ബൗള്‍ഡാക്കുകയായിരുന്നു. മക്കാര്‍ത്തി, ക്രെയ്ഗ് യംഗ് () പുറത്താവാതെ നിന്നു. 

നേരത്തെ, ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിംഗിനും പരിക്കല്‍ നിന്ന് മോചിതനായ പ്രസിദ്ധ് കൃഷ്ണയ്ക്കും അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സഞ്ജു മൂന്നാമത് കളിക്കും. റിതുരാജ് ഗെയ്കവാദും യശസ്വീ ജെയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. 

ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്കവാദ്, യശസ്വീ ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ്.

പിഎസ്ജിയില്‍ ഒട്ടും സന്തുഷ്ടനായിരുന്നില്ല! ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന ദിവസങ്ങളെ കുറിച്ച് മെസി

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്ര്യൂ ബാല്‍ബില്‍നി, ലോര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ടിസ് കാംഫര്‍, ജോര്‍ജ് ഡോക്‌റെല്‍, മാര്‍ക് അഡെയ്ര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യംഗ്, ജോഷ്വാ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.