അണ്ടർ 23 വനിതാ ടി20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. മഴയെ തുടർന്ന് ഹൈദരാബാദിനെതിരായ അവസാന മത്സരം ഉപേക്ഷിച്ചെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം യോഗ്യത നേടിയത്.
റായ്പൂര്‍: അണ്ടര്‍ 23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രീ-ക്വാര്‍ട്ടറില്‍ കടന്നത്. ഈ മാസം 25-ന് ഉത്തരാഖണ്ഡിനെതിരെയാണ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടം. മഴയെത്തുടര്‍ന്ന് ഹൈദരാബാദുമായുള്ള അവസാന മത്സരം ഉപേക്ഷിച്ചെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ഝാര്‍ഖണ്ഡ്, ഹൈദരാബാദ് എന്നീ ടീമുകളായിരുന്നു ഡി ഗ്രൂപ്പില്‍ കേരളത്തിനൊപ്പം ഉണ്ടായിരുന്നത്.
ഇതില്‍ മഹാരാഷ്ട്രയോടും കര്‍ണാടകയോടും പരാജയപ്പെട്ടപ്പോള്‍ ബിഹാറിനെയും ജാര്‍ഖണ്ഡിനെയും തോല്പിച്ചാണ് കേരളം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കര്‍ണ്ണാടകയ്‌ക്കെതിരെ നേരിയ വ്യത്യാസത്തിലായിരുന്നു കേരളം തോല്‍വി വഴങ്ങിയത്. കര്‍ണാടക ഉയര്‍ത്തിയ 174 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം വെറും രണ്ട് റണ്‍സിനായിരുന്നു പരാജയപ്പെട്ടത്.














