കണ്ണും പൂട്ടി അടിക്കാൻ ഇന്ത്യന്‍ ടീമിനാവില്ല, അവര്‍ കളിക്കുന്നത് ശരാശരിക്കുവേണ്ടിയെന്ന് കിവീസ് മുൻ താരം
ഇന്ത്യക്ക് പ്രതിഭാധനരായ ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുണ്ട്. ഒരു വലിയ ടൂര്‍ണമെന്‍റില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. എന്നാല്‍ സമീപകാലത്തൊന്നും ഇന്ത്യക്കതിന് കഴിഞ്ഞിട്ടില്ല, അതുതന്നെയാണ് അവര്‍ക്ക് അടുത്ത കാലത്തൊന്നും ലോകകപ്പ് നേടാന്‍ കഴിയാത്തതിന് കാരണവും-ഡൂള്‍ പറഞ്ഞു.

മുംബൈ: നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനാവില്ലെന്നും അവര്‍ കളിക്കുന്നത് ശരാശരിക്കുവേണ്ടിയാണെന്നും തുറന്നു പറഞ്ഞ് മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൂള്‍. റിസ്ക് എടുത്ത് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മടിയാണെന്നും കണക്കുകളില്‍ ആണ് അവരുടെ ശ്രദ്ധയെന്നും സൈമണ്‍ ഡൂള്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.
നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവുന്നില്ല എന്നതാണ് അവരുടെ പ്രശ്നം. അതിന് കാരണം അവരവരുടെ ശരാശരിയെക്കുറിച്ചാണ് ഇന്ത്യന്‍ താരങ്ങളുടെ ആശങ്ക മുഴുവന്‍. അതാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ചുള്ള പ്രധാന ആശങ്കയെന്നും ഡൂള്‍ വ്യക്തമാക്കി. നിര്‍ണായക ഘട്ടങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാവാത്തതിനാലാണ് ഇന്ത്യക്ക് സമീപകാലത്ത് ഐസിസി കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തതിന് കാരണമെന്നും ഡൂള്‍ പറഞ്ഞു.
ഇന്ത്യക്ക് പ്രതിഭാധനരായ ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാരുണ്ട്. ഒരു വലിയ ടൂര്‍ണമെന്‍റില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍ഭയ ക്രിക്കറ്റ് കളിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. എന്നാല്‍ സമീപകാലത്തൊന്നും ഇന്ത്യക്കതിന് കഴിഞ്ഞിട്ടില്ല, അതുതന്നെയാണ് അവര്‍ക്ക് അടുത്ത കാലത്തൊന്നും ലോകകപ്പ് നേടാന്‍ കഴിയാത്തതിന് കാരണവും-ഡൂള്‍ പറഞ്ഞു.
ക്രീസിലിറങ്ങിയ അടിച്ചു തകര്‍ക്കാന്‍ അവര്‍ പലപ്പോഴും മടിക്കുന്നു. കാരണം, അത്തരം റിസ്ക് എടുത്ത് പുറത്തായാല്‍ പിറ്റേന്ന് തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ എന്തെഴുതും എന്നോ ടിവിയില്‍ എന്തുവരുമെന്നോ അവരെ ആശങ്കപ്പെടുത്തുന്നു. അതുമല്ലെങ്കില്‍ ടീമിലെ തന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്ന് അവര്‍ കരുതുന്നു. അതാണ് ഇന്ത്യയെക്കുറിച്ചുള്ള വലിയ ആശങ്കയെന്നും ഡൂള്‍ പറഞ്ഞു.
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെയും ശ്രീലങ്കയെയും തകര്‍ത്ത് ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനോട് ആറ് റണ്‍സ് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് സൈമണ്‍ ഡൂളിന്‍റെ വിമര്‍ശനം എന്നതാണ് ശ്രദ്ധേയം. നാളെ നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക