യശസ്വി ജയ്സ്വാള്‍(57), ക്യാപ്റ്റൻ രോഹിത് ശര്‍മ(103), ശുഭ്മാന്‍ ഗില്‍(110), അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍(65), സര്‍ഫറാസ് ഖാന്‍(56) എന്നിങ്ങനെയാണ് ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റര്‍മാരുടെ സ്കോറുകള്‍.

ധരംശാല: ഇംഗ്ലണ്ടിനെതിരായ ധരംശാല ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനവും ഇന്ത്യ ആധ്യപത്യം തുടര്‍ന്നപ്പോള്‍ 15 വര്‍ഷത്തിനുശേഷം മറ്റൊരു അപൂര്‍വനേട്ടവും ഇന്ത്യയുടെ ടോപ് ഓര്‍ഡ‍ര്‍ ബാറ്റര്‍മാര്‍ അടിച്ചെടുത്തു.ഇന്ത്യൻ ടോപ് ഫൈവിലെ ആദ്യ അഞ്ച് ബാറ്റര്‍മാരും ഒരു ടെസ്റ്റില്‍സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ നേടുന്നത് 14 വര്‍ഷത്തിനിടെ ഇതാദ്യമായാണ്.

യശസ്വി ജയ്സ്വാള്‍(57), ക്യാപ്റ്റൻ രോഹിത് ശര്‍മ(103), ശുഭ്മാന്‍ ഗില്‍(110), അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍(65), സര്‍ഫറാസ് ഖാന്‍(56) എന്നിങ്ങനെയാണ് ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റര്‍മാരുടെ സ്കോറുകള്‍. 2009ലാണ് അവസാനമായി ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റര്‍മാര്‍ അവസാനമായി ഒരു ഇന്നിംഗ്സില്‍സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ നേടിയത്.2009ല്‍ ശ്രീലങ്കക്കെതിരായ ബ്രാബോണ്‍ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു ഇത്.

37 വർഷത്തിനിടെ ആദ്യം, സച്ചിനും കോലിയും അടക്കിഭരിച്ച നാലാം നമ്പറിൽ റെക്കോർഡുമായി മലയാളി താരം ദേവ്ദത്ത് പടിക്കൽ

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഇത് നാലാം തവണയാണ് ടോപ് ഫൈവ് ബാറ്റര്‍മാര്‍ ഒരു ഇന്നിംഗ്സില്‍ 50 പ്ലസ് സ്കോര്‍ നേടുന്നത്.1998ലെ കൊല്‍ക്കത്ത ടെസ്റ്റിലായിരുന്നു ആദ്യമായി ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 1999 ലെ മൊഹാലി ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെയും ഈ നേട്ടം ആവര്‍ത്തിച്ചു. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കക്കെതിരെ ബ്രാബോണിലും ഇതേ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്ക് ഇത്തവണ 14 വര്‍ഷം കഴിഞ്ഞാണ് വീീണ്ടും ആ നേട്ടം സ്വന്താമാക്കാനായത്.

അവൻ പൂജാരയെപ്പോലെയല്ല, 3-ാം നമ്പറിൽ കളിപ്പിക്കുന്നത് വലിയ തെറ്റ്, തുറന്നു പറഞ്ഞ് ശുഭ്മാൻ ഗില്ലിന്‍റെ പിതാവ്

ധരംശാല ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 218 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെന്ന ശക്തമായ നിലയിലാണ്. 27 റണ്‍സുമായി കുല്‍ദീപ് യാദവും 19 റണ്‍സോടെ ജസ്പ്രീത് ബുമ്രയുമാണ് ക്രീസിലുള്ളത്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 255 റണ്‍സിന്‍റെ ലീഡുണ്ട്. ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപ്-ബുമ്ര സഖ്യം 45 റണ്‍സാണ് ഇതുവരെ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക