Asianet News MalayalamAsianet News Malayalam

ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവെച്ചേക്കുമെന്ന് റിപ്പോർട്ട്

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിന് ഇന്നലെ കൊവിഡ‍് സ്ഥിരീകരിച്ചതിന്  പിന്നാലെ  ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

India Sri Lanka limited over series Likely To Be Postponed
Author
Colombo, First Published Jul 9, 2021, 10:12 PM IST

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പര മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ പരമ്പര മാറ്റിവെക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 13ന് ആരംഭിക്കാനിരുന്ന പരമ്പര  17ലേക്ക് നീട്ടുമെന്നാണ് സൂചന. ബിസിസിഐ​  കൂടി അം​ഗീകരിച്ചാൽ പുതിയ തീയതികൾ പ്രഖ്യാപിക്കും.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിന് ഇന്നലെ കൊവിഡ‍് സ്ഥിരീകരിച്ചതിന്  പിന്നാലെ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പര തുടങ്ങാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്കൻ ടീമിലെ സപ്പോർട്ട് സ്റ്റാഫിലുള്ള  രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ഇപ്പോള്‍ ബയോ സെക്യുര്‍ ബബ്ബിളിലാണ്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതതരായിരുന്നു.

സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്കക്കക്കെതിരെ ഏകദിന, ടി20 പരമ്പരക്കിറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് യുവതാരങ്ങള്‍ കൂടുതലുള്ള ടീമിന്‍റെ മുഖ്യ പരിശീലകന്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് പരമ്പരയിലുളളത്.

India Sri Lanka limited over series Likely To Be Postponed

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios