ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പര തുടങ്ങാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്കൻ ടീമിലെ സപ്പോർട്ട് സ്റ്റാഫിലുള്ള  രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പരകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ‍് സ്ഥിരീകരിച്ചതിന് പിന്നാലെ വീഡിയോ അനലിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചു. ശ്രീലങ്കൻ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനാണ് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ടീം അം​ഗങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും ഇന്നലെ വൈകിട്ട് വീണ്ടും കൊവിഡ് പരിശോധനകൾക്ക് വിധേയയരാക്കിയത്. ജി ടി നിരോഷനെ ഐസോലേഷനിലേക്ക് മാറ്റിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പര തുടങ്ങാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്കൻ ടീമിലെ സപ്പോർട്ട് സ്റ്റാഫിലുള്ള രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ഇപ്പോള്‍ ബയോ സെക്യുര്‍ ബബ്ബിളിലാണ്.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതതരായിരുന്നു. ഈ മാസം 13നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര തുടങ്ങുന്നത്.

സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ശ്രീലങ്കക്കക്കെതിരെ ഏകദിന, ടി20 പരമ്പരക്കിറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് യുവതാരങ്ങള്‍ കൂടുതലുള്ള ടീമിന്‍റെ മുഖ്യ പരിശീലകന്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് പരമ്പരയിലുളളത്.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona