എട്ട് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറി പരമ്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ട്. ജയിച്ചാല്‍ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തം.  

അഹമ്മദാബാദ്: ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക. എട്ട് വിക്കറ്റ് തോല്‍വിയില്‍ നിന്ന് കരകയറി പരമ്പരയില്‍ ഒപ്പമെത്താന്‍ ടീം ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ട്. ജയിച്ചാല്‍ ട്വന്റി 20 പരമ്പര ഇംഗ്ലണ്ടിന് സ്വന്തം. 

പ്രതീക്ഷ നിലനിനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം. ആദ്യ മൂന്ന് കളിയിലും ജയിച്ചത് ടോസ് നേടി സ്‌കോര്‍ പിന്തുടര്‍ന്ന ടീം. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് നിര്‍ണായകം. മൂന്ന് കളിയില്‍ ഒറ്ററണ്‍ നേടിയ കെ എല്‍ രാഹുല്‍ മോശം ഫോമില്‍. മധ്യനിരയ്ക്കും സ്ഥിരതയില്ല. റണ്‍വിട്ടുകൊടുക്കുന്നത് നിയന്ത്രിക്കാനാവാതെ യുസ്‌വേന്ദ്ര ചാഹല്‍. ഫീല്‍ഡില്‍ ചോരുന്ന കൈകള്‍. പരിഹരിക്കാന്‍ ഏറെ പ്രശ്‌നങ്ങളുണ്ട് ടീം ഇന്ത്യക്ക്. ആശ്വാസം തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ച്വറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ നായകന്‍ വിരാട് കോലി. 

ഇരുടീമും തമ്മിലുള്ള പ്രധാനവ്യത്യാസം മാര്‍ക് വുഡ്, ജോഫ്രര്‍ ആര്‍ച്ചര്‍ പേസ് ജോഡി. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയുന്ന ഇരുവരും നിര്‍ണായക വിക്കറ്റുകളും വീഴ്ത്തുന്നു. ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍‌സ്റ്റോ, നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവരില്‍ രണ്ടുപേര്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യയുടെ പിടിവിടും. മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത് 52 പന്തില്‍ പുറത്താവാതെ 83 റണ്‍സെടു ജോസ് ബട്‌ലറുടെ ബാറ്റിംഗ് കരുത്തില്‍.