ക്യാപ്റ്റന്‍ യഷ് ദുള്‍ (Yash Dhull) ഉള്‍പ്പടെ കൊവിഡ് ബാധിതരായ അഞ്ചു താരങ്ങള്‍ ഉഗാണ്ടയ്‌ക്കെതിരെ കളിക്കില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയേയും അയര്‍ലന്‍ഡിനേയും തോല്‍പ്പിച്ചിരുന്നു.

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ (U19 World Cup) ഇന്ത്യ ഇന്ന് ഉഗാണ്ടയെ നേരിടും. വൈകിട്ട് ആറരയ്ക്ക് ട്രിനിഡാഡിലാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം തുടങ്ങുക. ക്യാപ്റ്റന്‍ യഷ് ദുള്‍ (Yash Dhull) ഉള്‍പ്പടെ കൊവിഡ് ബാധിതരായ അഞ്ചു താരങ്ങള്‍ ഉഗാണ്ടയ്‌ക്കെതിരെ കളിക്കില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയേയും അയര്‍ലന്‍ഡിനേയും തോല്‍പ്പിച്ചിരുന്നു.

നേരത്തേതന്നെ ക്വാര്‍ട്ടര്‍ ഫൈൗനലില്‍ സ്ഥാനം ഉറപ്പാക്കിയതിനാല്‍ പ്രധാനതാരങ്ങളുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവില്ല. ബുനാഴ്ച കൊവിഡ് ബാധിതരായ ആറ് താരങ്ങളില്‍ ഓള്‍റൗണ്ടര്‍ വസു വറ്റ്‌സ് (Vasu Vats) മാത്രമാണ് ഇതുവരെ നെഗറ്റീവായത്. നായകന്‍ ദുളിനൊപ്പം ആരാധ്യ യാദവ്, ഷെയ്ഖ് റഷീദ്, മാനവ് പ്രകാശ്, സിദ്ധാര്‍ഥ് യാദവ് എന്നിവാണ് കൊവിഡ് ബാധിതരായ താരങ്ങള്‍.

ഈമാസം 29ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പ് ഇവര്‍ കൊവിഡ് മുക്തരായി തിരിച്ചെത്തുമെന്നാണ് ഇന്ത്യന്‍ ക്യാംപിന്റെ പ്രതീക്ഷ. ഇതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് അഞ്ചു താരങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു. 

ഉദയ് സഹറാന്‍, അഭിഷേക് പോറല്‍, റിഷിത് റെഡ്ഡി, ആന്‍ഷ് ഗോസായ്, പി എം സിംഗ് റാത്തോര്‍ എന്നിവരാണ് റിസര്‍വ് താരങ്ങളായി വിന്‍ഡീസിലെത്തുക.