ജൂണ്‍ 20 മുതല്‍ 24 വരെ ഹെഡിങ്‌ലിയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക

മുംബൈ: ഈ വര്‍ഷം ഓസ്ട്രേലിയക്ക് പിന്നാലെ അടുത്ത വര്ഷം ഇംഗ്ലണ്ടിനെതിരെയും അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കാന്‍ ഇന്ത്യൻ ടീം. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കുക.ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു.

ജൂണ്‍ 20 മുതല്‍ 24 വരെ ഹെഡിങ്‌ലിയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് ജൂലൈ രണ്ട് മുതല്‍ ആറ് വരെ എഡ്ജ്ബാസ്റ്റണില്‍ നടക്കും. മൂന്നാം ടെസ്റ്റിന് ജൂലൈ 10 മുതല്‍ 14വരെ ലോര്‍ഡ്സ് വേദിയാവും. ജൂലൈ 23 മുതല്‍ 27 വരെ മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റും ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാലു വരെ ഓവലില്‍ അഞ്ചാം ടെസ്റ്റും നടക്കും.

'മകള്‍ സുരക്ഷിതയാണല്ലോ, അതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന മനസിലാകാത്തത്'; ഗാംഗുലിക്കെതിരെ ഷമിയുടെ മുന്‍ ഭാര്യ

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചെങ്കിലും പിന്നീടുള്ള നാലു ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം നവംബറിൽ ഇന്ത്യ ഓസ്ട്രേലിയയിലും അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയാല്‍ ഇതിന് പിന്നാലെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും നടക്കുക.

Scroll to load tweet…

അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലും അതിനുശേഷം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലും ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഏതാണ്ട് ഉറപ്പിക്കാനാവും. ഓസ്ട്രേലിയക്കെതിരെ സമ്പൂര്‍ണ തോല്‍വി വഴങ്ങാതിരിക്കുകയും വേണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക