വാര്‍ണര്‍ അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായും സിഡ്‌നി ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
സിഡ്‌നി: ഇന്ത്യക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ മാറ്റങ്ങളുമായി ഓസ്‌ട്രേലിയ. സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും യുവ ഓപ്പണര്‍ വില്‍ പുക്കോവ്‌സ്‌കിയും പരിക്ക് മാറി തിരിച്ചെത്തി. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ പേസര്‍ സീന്‍ അബോട്ടും സ്‌ക്വാഡില്‍ ചേരും. അതേസമയം ജോ ബേണ്‍സിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി.
ഏകദിന പരമ്പരയ്‌ക്കിടെയായിരുന്നു ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. വാര്‍ണര്‍ അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായും സിഡ്‌നി ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. എന്നാല്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റ വില്‍ പുക്കോവ്‌സ്‌കി സിഡ്‌നിയില്‍ അരങ്ങേറ്റം കുറിക്കണമെങ്കില്‍ ഇനിയും പരിശോധനകള്‍ വിജയിക്കേണ്ടതുണ്ട്.
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ സഞ്ജു നയിക്കും; ശ്രീശാന്ത് ടീമില്‍
ഫോമിലില്ലായ്‌മയാണ് ഓപ്പണര്‍ ജോ ബേണ്‍സിന് പുറത്തേക്കുള്ള വഴി തുറന്നത്. 8, 51, 0, 4 നാല് എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍ ബേണ്‍സിന്‍റെ സ്‌കോര്‍. ബിഗ് ബാഷ് ടി20 ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റ്‌സില്‍ താരം ചേരും.
മൂന്നാം ടെസ്റ്റ് ജനുവരി ഏഴ് മുതല്‍ സിഡ്‌നിയിലും അവസാന മത്സരം ബ്രിസ്‌ബേനില്‍ 15 മുതലും നടക്കും. ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമും പരമ്പരയില്‍ 1-1ന് തുല്യത പാലിക്കുകയാണ്. അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തിലും ഇന്ത്യ പകരംവീട്ടി. എട്ട് വിക്കറ്റിനായിരുന്നു അജിങ്ക്യ രഹാനെയുടെയും സംഘത്തിന്‍റെയും ജയം.
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ ബിജെപിയില്‍
