സിഡ്‌നി: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്‌ക്കിടെ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയെടുത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ക്ക് കളിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തയ്യാറെടുപ്പുകള്‍ക്കായി രണ്ട് ദിവസം മാത്രമേ താരത്തിന് ലഭിക്കൂ. ഓസ്‌ട്രേലിയന്‍ എ ടീമിലുള്ള ടെസ്റ്റ് താരങ്ങള്‍ക്കൊപ്പം തിങ്കളാഴ്‌ച സ്റ്റാര്‍ക്ക് സിഡ്നിയില്‍ നിന്ന് അഡ്‌ലെയ്‌ഡിലേക്ക് പറക്കും. 

സ്റ്റാര്‍ക്ക് തിരിച്ചെത്തുന്നത് വലിയ ആശ്വാസ വാര്‍ത്തയാണ്, പിങ്ക് പന്തില്‍ അദേഹത്തിന്‍റെ റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ ഇരുകൈകളും നീട്ടി സ്റ്റാര്‍ക്കിന് സ്വാഗതം ചെയ്യുകയാണ് എന്നാണ് സഹ പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ പ്രതികരണം. സ്റ്റാര്‍ക്കിന്‍റെ മടങ്ങിവരവ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും സ്വാഗതം ചെയ്തു. പിങ്ക് പന്തില്‍ ഏഴ് ടെസ്റ്റില്‍ 42 വിക്കറ്റ് നേടിയിട്ടുള്ള താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 

ആദ്യ ടെസ്റ്റ് തോറ്റാല്‍ പിന്നെ ഇന്ത്യക്കൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മൈക്കല്‍ വോണ്‍

ഇന്ത്യക്കെതിരായ ആദ്യ ടി20ക്ക് ശേഷമാണ് സ്റ്റാര്‍ക്ക് വീട്ടിലേക്ക് മടങ്ങിയത്. അഡ്‌ലെയ്‌ഡില്‍ 17-ാം തീയതിയാണ് പകലും രാത്രിയുമായി ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. നാല് ടെസ്റ്റുകളാണ് പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. 

കോലി മടങ്ങുമ്പോള്‍ നാലാം നമ്പറില്‍ ആരെത്തും; ഉത്തരവുമായി ഗവാസ്കര്‍