സിഡ്‌നി: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ജഴ്‌സി പ്രകാശനം ചെയ്തത്. 

ഓസ്‌‌ട്രേലിയൻ പാരമ്പര്യത്തേയും സംസ്‌കാരത്തെയും പ്രതിനിധാനം ചെയ്യുന്ന ജഴ്‌സി എന്ന വിശേഷണത്തോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ കുപ്പായം പുറത്തിറക്കിയത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജഴ്സിയുടെ രൂപകൽപന. ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കാണ് ജഴ്സി ആദ്യം ധരിച്ചത്. ട്വന്റി 20 പരമ്പരയിലാണ് ഓസീസ് ടീം ഈ ജഴ്സി അണിയുക. നേരത്തേ ഓസ്ട്രേലിയൻ വനിതാ ടീമിനും ഇതേമാതൃകയിലുള്ള ജഴ്സി നൽകിയിരുന്നു. 

'അയ്യോ, ഇന്‍റര്‍വ്യൂ ആയിരുന്നോ'! ഐപിഎല്‍ ഫൈനലിനൊടുവില്‍ നിത അംബാനിക്ക് പറ്റിയ അമളി-വീഡിയോ

ഈമാസം ഇരുപത്തിയേഴി‌ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന് തുടക്കമാവും. ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്ന് ട്വന്റി 20യിൽ ഏറ്റുമുട്ടുക. ഡിസംബർ നാലിനാണ് ആദ്യ ട്വന്റി 20. 

ഐപിഎല്ലില്‍ അത്ഭുതപ്പെടുത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങളെ തെര‍ഞ്ഞെടുത്ത് ബ്രെറ്റ് ലീ