Asianet News MalayalamAsianet News Malayalam

ഷായ്‌ക്ക് അന്ന് 10 വയസ്; കോലിക്ക് ന്യൂസിലന്‍ഡിലെ ആദ്യ ടി20! കൗതുകമായി അഞ്ച് കാര്യങ്ങള്‍; ഹിറ്റ്‌മാനും പട്ടികയില്‍

ഒക്‌ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേ ശക്തരുടെ പോരാട്ടം നിര്‍ണായകമാകും. പരമ്പരയ്‌ക്ക് മുന്‍പ് ആരാധകരെ ആകാംക്ഷയിലാക്കുന്ന ചില വസ്‌തുതകള്‍ നോക്കാം. 

India tour of New Zealand Five Facts
Author
Auckland, First Published Jan 22, 2020, 7:32 PM IST

ഓക്‌ലന്‍ഡ്: ഓസ്‌ട്രേലിയയെ ഏകദിന പരമ്പരയില്‍ 2-1ന് തളച്ചശേഷം ന്യൂസിലന്‍ഡില്‍ എത്തിയിരിക്കുകയാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. ഒക്‌ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേ ശക്തരുടെ പോരാട്ടം നിര്‍ണായകമാകും. പരമ്പരയ്‌ക്ക് മുന്‍പ് ആരാധകരെ ആകാംക്ഷയിലാക്കുന്ന ചില വസ്‌തുതകള്‍ നോക്കാം. 

1. കുട്ടിക്രിക്കറ്റില്‍ 78 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലി ന്യൂസിലന്‍ഡില്‍ ആദ്യ ടി20 മത്സരത്തിനാണ് ഇറങ്ങുന്നത്. ഇതിന് മുന്‍പ് ടീം ഇന്ത്യ പര്യടനത്തിന് എത്തിയപ്പോള്‍ കോലി ടീമിലുണ്ടായിരുന്നില്ല. 

2. ന്യൂസിലന്‍ഡിലെ ആദ്യ മത്സരം(എല്ലാ ഫോര്‍മാറ്റിലുമായി) കളിക്കാനാണ് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര തയ്യാറെടുക്കുന്നത്. 2019ന്‍റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡില്‍ എത്തിയപ്പോള്‍ ബുമ്രയ്‌ക്ക് വിശ്രമമനുവദിച്ചിരിക്കുകയായിരുന്നു സെലക്‌ടര്‍മാര്‍.

3. കിവികളുടെ നാട്ടില്‍ ഇന്ത്യ അവസാനമായി ടെസ്റ്റ് പരമ്പര ജയിച്ചത് 2009ല്‍. ഇപ്പോളത്തെ പരമ്പരയില്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള പൃഥ്വി ഷായ്‌ക്ക് അന്ന് 10 വയസ് മാത്രമായിരുന്നു പ്രായം. 

4. ന്യൂസിലന്‍ഡില്‍ രോഹിത് ശര്‍മ്മ ഇറങ്ങുന്നത് കന്നി സെഞ്ചുറിക്കായി. കിവികളുടെ നാട്ടില്‍ ഒരു ഫോര്‍മാറ്റിലും ഇതുവരെ സെഞ്ചുറി നേടാനാവാത്ത ഹിറ്റ്‌മാന്‍റെ ഉയര്‍ന്ന സ്‌കോര്‍ 87 ആണ്. 

5. ന്യൂസിലന്‍ഡില്‍ ഇതുവരെ ടി20 പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2008-09 സീരിസിലും 2019 പര്യടനത്തിലും നിരാശയോടെ മടങ്ങാനായിരുന്നു ടീം ഇന്ത്യയുടെ വിധി. 

Follow Us:
Download App:
  • android
  • ios