ഇംഗ്ലണ്ടിൽ പരമ്പരയിൽ ഉള്ള ഒരാളും ലങ്കയിലേക്ക് വരില്ല എന്നതിനാൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ഉള്ള യുവതാരങ്ങളെ കളത്തിൽ കാണാം.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം ജൂലൈ 13 മുതൽ 25 വരെ നടക്കും. ടീമിനെ ഈ മാസം പതിനഞ്ചിന് പ്രഖ്യാപിച്ചേക്കും. 

ഇന്ത്യയുടെ ഒന്നാംനിര ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ യുവനിരയാകും ലങ്കയിലേക്ക് പോവുക. മൂന്ന് വീതം ഏകദിന, ട്വൻറി 20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ശിഖർ ധവാൻ നായകൻ ആവാനാണ് സാധ്യത. ഹർദിക് പാണ്ഡ്യക്കും പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യർക്കും ചിലപ്പോൾ നറുക്ക് വീഴാം. 

ജൂലൈ 13, 16, 18 തീയതികളിൽ ഏകദിന മത്സരങ്ങൾ, പിന്നാലെ 21, 23, 25 തീയതികളിൽ ട്വൻറി 20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഒരാളും ലങ്കയിലേക്ക് വരില്ല എന്നതിനാൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ഉള്ള യുവതാരങ്ങളെ കളത്തിൽ കാണാം. രാഹുൽ ദ്രാവിഡിനാകും പരിശീലന ചുമതല. മൽസര വേദികൾ പിന്നീട് പ്രഖ്യാപിക്കും. 

വിരാട് കോലി നയിക്കുന്ന സീനിയര്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഫൈനലിനായി ഇംഗ്ലണ്ടിലാണുള്ളത്. സതാംപ്‌ടണില്‍ ജൂണ്‍ 18നാണ് കലാശപ്പോര് തുടങ്ങുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര തുടങ്ങും. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ഇരു മത്സരങ്ങള്‍ക്കും ഇടയിലുള്ള സമയം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ചെലവഴിക്കും. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ജയത്തിനായി ശ്രമിച്ചതുപോലുമില്ല, ഇം​ഗ്ലണ്ടിനെ ട്രോളി വീണ്ടും വസീം ജാഫർ

'ഫ്രാഞ്ചൈസി ക്രിക്കറ്റ് അന്താരാഷ്ട്ര മത്സരങ്ങളെ വിഴുങ്ങും'; സൂചന നല്‍കി ഫാഫ് ഡു പ്ലെസിസ്

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ബിന്ദ്രൻവാലയെ രക്തസാക്ഷിയാക്കിയ പോസ്റ്റ്; മാപ്പു പറഞ്ഞ് ഹർഭജൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona