മടുപ്പില്ലാതെ ഒരു ദിവസം സഞ്‌‍ജു ചെലവഴിക്കുന്നത് എങ്ങനെയെന്ന് കാണാം

മുംബൈ: കൊവിഡ് കാലത്തെ ക്വാറന്‍റീൻ വലിയ മടുപ്പാണെന്നാണ് മിക്കവരും പറയുന്നത്. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ ക്വാറന്‍റീനില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്‌ജു സാംസണ് അങ്ങനെയൊരു അഭിപ്രായമേയില്ല. മടുപ്പില്ലാതെ ഒരു ദിവസം സഞ്‌‍ജു ചെലവഴിക്കുന്നത് എങ്ങനെയെന്ന് കാണാം

മുംബൈയിലെ ഹോട്ടലിൽ 14 ദിവസത്തേക്കാണ് സഞ്‌ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ താരങ്ങള്‍ ക്വാറന്‍റീനിൽ കഴിയേണ്ടത്. സഞ്‌ജു അതിരാവിലെ തന്നെ എഴുന്നേല്‍ക്കും. രാവിലെ കൂടുതൽ സമയവും വർക്ക് ഔട്ടിനായാണ് ചെലവഴിക്കുക. ചെറിയൊരു ജിം തന്നെ മുറിയോട് ചേർന്നുണ്ട്. ഇടയ്‌ക്ക് അല്‍പ്പനേരം വായന. ഉച്ചഭക്ഷണത്തിന് ശേഷം അല്‍പ്പനേരം ഉറങ്ങും. വൈകിട്ട് സൈക്ലിംഗ്. 

Scroll to load tweet…

വിട്ടുവീഴ്‌ചയില്ലാത്ത വർക്ക് ഔട്ടാണ് ഓരോ ദിവസം മടുപ്പില്ലാതെ പോകാൻ കാരണമാകുന്നതെന്ന് സഞ്‌ജു സാംസണ്‍ പറയുന്നു. അടുത്ത മാസം 13 മുതൽ 25 വരെയാണ് ഇന്ത്യൻ ടീമിന്‍റെ ശ്രീലങ്കൻ പര്യടനം. മൂന്ന് വീതം ഏകദിന, ട്വന്‍റി 20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ഇംഗ്ലണ്ടിലായതിനാല്‍ ശിഖർ ധവാനാണ് ടീം ഇന്ത്യയെ നയിക്കുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ. 

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്. 

ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്കൊപ്പം ബിസിസിഐ; മുന്നൊരുക്കങ്ങള്‍ക്കായി 10 കോടി രൂപ നല്‍കും

കിവീസ് ഓപ്പണ്‍മാര്‍ മടങ്ങി, ഇശാന്തിനും അശ്വിനും വിക്കറ്റ്; വില്യംസണ്‍- ടെയ്‌ലര്‍ ക്രീസില്‍

അഞ്ചാം തവണയും അഞ്ച് വിക്കറ്റ്; അശ്വിനും അക്‌സറും ലിയോണും ഇനി ജൈമിസണ് പിന്നില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona