എന്നാല്‍ ഇന്ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം മുംബൈയില്‍ മഴ ഭീഷണി ഒഴിഞ്ഞിട്ടുണ്ട്. ഇന്ന് മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതായി എന്നു തന്നെ പറയാം. ആകാശം അഞ്ച് ശതമാനം മേഘാവൃതമായിരിക്കുമെന്നും 33 ഡിഗ്രിയായിരിക്കും പരമാവധി ചൂടെന്നും പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറ‍യുന്നു.

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയില്‍ തുടങ്ങാനിരിക്കെ ആരാധകരെ നിരാശരാക്കിയത് ഇന്നലെ പുറത്തുവന്ന കാലാവസ്ഥാ റിപ്പോര്‍ട്ടായിരുന്നു. ഇന്നലെ മുംബൈയില്‍ പലയിടത്തും മഴ പെയ്തതിനാല്‍ ഇന്നും ഇടിയോട് കൂടി മഴ പെയ്യുമെന്നായിരുന്നു പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ പ്രവചിച്ചത്.

എന്നാല്‍ ഇന്ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം മുംബൈയില്‍ മഴ ഭീഷണി ഒഴിഞ്ഞിട്ടുണ്ട്. ഇന്ന് മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതായി എന്നു തന്നെ പറയാം. ആകാശം അഞ്ച് ശതമാനം മേഘാവൃതമായിരിക്കുമെന്നും 33 ഡിഗ്രിയായിരിക്കും പരമാവധി ചൂടെന്നും പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറ‍യുന്നു.

അതൊരു രഹസ്യമാണ്, എന്തിന് ഇവിടെ പറയണം; രസകരമായ മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ

ഓസ്ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കിയശേഷമാണ് ഇന്ത്യ ഏകദിന പരമ്പക്കിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടുനില്‍ക്കുന്നതിനാല്‍ ആദ്യ ഏകദിനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പാറ്റ് കമിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഉംറാൻ മാലിക് , ജയദേവ് ഉനദ്ഘട്ട്.

ഓസ്ട്രേലിയന്‍ ടീം: സ്റ്റീവൻ സ്മിത്ത്, അലക്സ് ക്യാരി, ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ, ആഷ്ടൺ അഗർ, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, നഥാൻ എല്ലിസ്.