നാലാം ഏകദിനത്തില്‍ ടീമിൽ മാറ്റമുണ്ടാവുമെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് അവസരമൊരുങ്ങും. അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഋഷഭ് പന്താകും ഗ്ലൗസണിയുക

മൊഹാലി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയിൽ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മൊഹാലിയില്‍ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ജയം ഓസീസിനാണെങ്കിൽ പരമ്പര വിജയി ആരെന്ന് അവസാന മത്സരത്തിലെ നിശ്ചയിക്കപ്പെടൂ. 

നാലാം ഏകദിനത്തില്‍ ടീമിൽ മാറ്റമുണ്ടാവുമെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് അവസരമൊരുങ്ങും. അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഋഷഭ് പന്താകും ഗ്ലൗസണിയുക. പേസര്‍ ഭുവനേശ്വര്‍ കുമാറും ടീമിലേക്ക് തിരിച്ചെത്തിയേക്കും. എന്നാല്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന അമ്പാട്ടി റായുഡുവിന് വീണ്ടും ഒരവസരം കൂടി നല്‍കിയേക്കും.

വെള്ളിയാഴ്‌ച റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തില്‍ 32 റൺസിന് ഓസീസ് വിജയിച്ചു. വിരാട് കോലി സെഞ്ച്വറി നേടിയെങ്കിലും ഓസീസിന്‍റെ 313 റൺസ് മറികടക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടേയും ഫോം വീണ്ടെടുത്ത ആരോൺ ഫിഞ്ചിന്‍റെയും മികവിലാണ് ഓസീസ് മികച്ച സ്കോറിലെത്തിയത്. ആഡം സാംപയടക്കമുള്ള ബൗളർമാരും ഓസീസ് വിജയത്തിൽ നി‍ർണായക പങ്കുവഹിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.