Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ താരത്തിന്‍റെ ആ റെക്കോര്‍ഡ് ഇനി ഖവാജയ്‌ക്ക്

ഇന്ത്യക്കെതിരെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ താരമായി ഉസ്‌മാന്‍ ഖവാജ. 

india vs australia 5th odi usman khawaja record score in 5 match odi series
Author
Delhi, First Published Mar 13, 2019, 5:33 PM IST

ദില്ലി: തകര്‍പ്പന്‍ ഫോമിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറിയും നേടിയാണ് ഖവാജ പരമ്പര അവസാനിപ്പിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരകളുടെ ചരിത്രത്തില്‍ അപൂര്‍വ നേട്ടത്തിലെത്താന്‍ ഖവാജയ്‌ക്കായി. 

ഇന്ത്യക്കെതിരെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ താരമായി ഉസ്‌മാന്‍ ഖവാജ. ഈ പരമ്പരയില്‍ 383 റണ്‍സാണ് താരം അടിച്ചെടുത്തത്. 50, 38, 104, 91, 100 എന്നിങ്ങനെയാണ് ഓസീസ് ഓപ്പണറുടെ സ്‌കോര്‍. 

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഏതൊരു ടീമിനെതിരെയും ഓസ്‌ട്രേലിയന്‍ താരം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന ടോട്ടല്‍ സ്‌കോര്‍ കൂടിയാണ് ഖവാജയുടേത്. മൂന്ന് റണ്‍ വ്യത്യാസത്തിലാണ് ഖവാജയ്ക്ക് ഈ റെക്കോര്‍ഡ് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2016ല്‍ 386 റണ്‍സാണ് നേടിയ ഡേവിഡ് വാര്‍ണറാണ് മുന്നില്‍. 

Follow Us:
Download App:
  • android
  • ios