ഓപ്പണിംഗിലാണ് ആദ്യ മാറ്റം പ്രതീക്ഷിക്കുന്നത്. ഫോമിലേക്ക് ഉയരാത്ത ശീഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ഓപ്പണറായി എത്താല്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മയും വലിയ സ്കോര്‍ നേടിയിട്ട് കുറച്ചു മത്സരങ്ങളായെങ്കിലും രോഹിത് ഓപ്പണിംഗില്‍ തുടരും.

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആധികാരിക ജയം നേടി രണ്ടാം ഏകദിനത്തിന് ചൊവ്വാഴ്ച ഇന്ത്യ ഇറങ്ങുന്നു. ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ ഏതാനും മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ തയാറായേക്കുമെന്നാണ് സൂചന.

ഓപ്പണിംഗിലാണ് ആദ്യ മാറ്റം പ്രതീക്ഷിക്കുന്നത്. ഫോമിലേക്ക് ഉയരാത്ത ശീഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ഓപ്പണറായി എത്താല്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മയും വലിയ സ്കോര്‍ നേടിയിട്ട് കുറച്ചു മത്സരങ്ങളായെങ്കിലും രോഹിത്ത് ഓപ്പണിംഗില്‍ തുടരും.

വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ അംബാട്ടി റായിഡുവിന് നാലാം നമ്പറില്‍ വീണ്ടും അവസരമൊരുങ്ങും. എം എസ് ധോണിയും കേദാര്‍ ജാദവും തന്നെയാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജ കഴിഞ്ഞ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതിനാല്‍ ോള്‍ റൗണ്ടര്‍ സ്ഥാനത്ത് ജഡേജ തുടരും.

പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായ വിജയ് ശങ്കറിന് പകരക്കാരനായി ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. റിസ്റ്റ് സ്പിന്നറായി കുല്‍ദീപ് തുടരുമ്പോള്‍ ഷമിയും ബുംറയും തന്നെയാകും പേസ് ബൗളര്‍മാര്‍.