ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 44-ാം ഓവറില്‍ ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ തലയിലിടിച്ചാണ് പന്തിന് പരിക്കേറ്റത്. പന്തിന്റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍. ഐപിഎല്ലിലും കര്‍ണാടകയ്ക്കു വേണ്ടിയും വിക്കറ്റ് കീപ്പറായിട്ടുള്ള രാഹുല്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുന്നത്.

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 44-ാം ഓവറില്‍ ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ തലയിലിടിച്ചാണ് പന്തിന് പരിക്കേറ്റത്. പന്തിന്റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഋഷഭ് പന്ത് നിരീക്ഷണത്തിലാണെന്നും പകരക്കാരനായി മനീഷ് പാണ്ഡെയെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഗ്രൗണ്ടിലിറക്കിയെന്നും ബിസിസിഐ ട്വീറ്റില്‍ വ്യക്തമാക്കി.

Scroll to load tweet…

മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 33 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സറും സഹിതം 28 റണ്‍സെടുത്ത ഋഷഭ് പന്ത് നിര്‍ണായക സമയത്ത് പുറത്താവുകയും ചെയ്തു.