രണ്ടാം ദിനം ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ സംശയാസ്പദമായ രണ്ട് തീരുമാനങ്ങള്‍ കമിന്‍സ് റിവ്യു ചെയ്തു. ഒന്ന് സ്പിന്നര്‍ മാത്യു കുനെമാനിന്‍റെ പന്തിലും രണ്ടാമത്തേത് സ്വന്തം പന്തിലുമായിരുന്നു.

ദില്ലി: ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ലഞ്ചിന് മുമ്പ് ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ആദ്യ സെഷനില്‍ ആധിപത്യം നേടിയെങ്കിലും വരാനിരിക്കുന്ന സെഷനുകളില്‍ ഓസ്ട്രേലിയക്ക് ഇതേ ആധിപത്യം നിലനിര്‍ത്താനായേക്കില്ല. ഇന്ത്യന്‍ ഇന്നിംഗ്സിലെ ആദ്യ 25 ഓവറിനുള്ളില്‍ അനുവദിച്ച മൂന്ന് റിവ്യൂകളും ഉപയോഗിച്ച ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ തീരുമാനം വരാനിരിക്കുന്ന രണ്ട് സെഷനുകളില്‍ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

രണ്ടാം ദിനം ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ സംശയാസ്പദമായ രണ്ട് തീരുമാനങ്ങള്‍ കമിന്‍സ് റിവ്യു ചെയ്തു. ഒന്ന് സ്പിന്നര്‍ മാത്യു കുനെമാനിന്‍റെ പന്തിലും രണ്ടാമത്തേത് സ്വന്തം പന്തിലുമായിരുന്നു. രണ്ടും കെ എല്‍ രാഹുലിനെതിരെ ആയിരുന്നു. ഇത് രണ്ടും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവെച്ചതോടെ ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ എളുപ്പമല്ലാതായി. രണ്ടോവറിനുള്ളിലാണ് രണ്ട് റിവ്യുകള്‍ ഓസ്ട്രേലിയ നഷ്ടമാക്കിയത്. ഇതില്‍ കമിന്‍സിന്‍റെ തന്നെ പന്തില്‍ രാഹുലിനെതിരെ ക്യാച്ചിനായുള്ള റിവ്യു ആണ് കമന്‍റേറ്റര്‍മാരെ പോലും അമ്പരപ്പിക്കുകയും ചെയ്തു.

ഇതിപ്പൊ ഒരുപാട് തവണയായി! രോഹിത്തിനെ പുറത്താക്കുന്നത് ശീലമാക്കി ലിയോണ്‍; കൂടെ ഒരു റെക്കോര്‍ഡും

ഒടുവില്‍ രാഹുലിനെ ലിയോണിന്‍റെ പന്തില്‍ അമ്പയര്‍ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ചപ്പോള്‍ രാഹുല്‍ റിവ്യു എടുത്ത് ഇന്ത്യയുടെ ഒരു റിവ്യു നഷ്ടമാക്കി. ഒരു റിവ്യു മാത്രം ബാക്കിയുള്ളതിനാല്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരക്കെതിരെ ലിയോണിന്‍റെ പന്തില്‍ ആദ്യം ഉയര്‍ന്ന ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ റിവ്യു എടുക്കാന്‍ ഓസ്ട്രേലിയ മടിച്ചു. എന്നാല്‍ റീപ്ലേകളില്‍ അത് ഔട്ടാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ പൂജാരയുടെ വിക്കറ്റ് വീഴ്ത്താന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ലെന്നത് ഓസീസിന് ആശ്വാസസമായി.

ലിയോണിന്‍റെ തൊട്ടടുത്ത ഓവറില്‍ ലിയോണ്‍ പൂജാരയെ വീണ്ടും വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇത്തവണയും അമ്പയര്‍ ഔട്ട് നിഷേധിച്ചു. രണ്ടും കല്‍പ്പിച്ച് റിവ്യു എടുത്ത കമിന്‍സിന്‍റെ തീരുമാനം ഇത്തവണ ശരിയായി. നൂറാം ടെസ്റ്റില്‍ അക്കൗണ്ട് തുറക്കും മുമ്പെ പൂജാര മടങ്ങി. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയാണ് പൂജാരക്കെതിരെ രണ്ടാം റിവ്യുവിന് മടിച്ച കമിന്‍സിനെ നിര്‍ബന്ധിച്ച് റിവ്യു എടുപ്പിച്ചത്. അത് അവര്‍ക്ക് അനുഗ്രഹമായി. ശ്രേയസ് അയ്യര്‍ക്കെതിരെ നേഥന്‍ ലിയോണിന്‍റെ പന്തിലാണ് ഓസ്ട്രേലിയ അവശേഷിച്ച റിവ്യു എടുത്ത് നഷ്ടമാക്കിയത്. പിന്നീട് ശ്രേയസിനെ ലിയോണിന്‍റെ പന്തില്‍ റെന്‍ഷാ ക്യാച്ചെടുത്ത് പുറത്താക്കി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…