തോല്‍വിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-1ന് ഒപ്പമെത്തി. നാളെ ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 11 ഓവറില്‍ ഓസീസ് വിജയം പൂര്‍ത്തിയാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയന്‍ ഏകദിന ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്ന ബാറ്റിംഗ് പ്രകടനാണിത്. ഏറ്റവും കുറഞ്ഞ ഓവറുകളില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമാത്തെ ഏറ്റവും മികച്ച ജയമാണിത്.

തോല്‍വിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-1ന് ഒപ്പമെത്തി. നാളെ ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ചെന്നൈയിലേത്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. പിച്ചില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടാവും. ഇതുവരെ 21 ഏകദിനങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായി. 13 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. എട്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമും വിജയിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി 231 റണ്‍സാണ.

2019ലാണ് അവസാനമായി ഇവിടെ ഏകദിനം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 288 റണ്‍സ് നേടി. എന്നാല്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരം കാണാം. ഡിസ്‌നി ഹോട്‌സ്റ്റാറിലും ലഭ്യമാണ്. ഏഷ്യാ ഇലവന്‍, ആഫ്രിക്ക ഇലവനെതിരെ നേടിയ 337 റണ്‍സാണ് പിച്ചിലെ ഉയര്‍ന്ന സ്‌കോര്‍. കെനിയ, ന്യൂസിലന്‍ഡിനെതിരെ 69 റണ്‍സിന് പുറത്തായതും ഇതേ സ്റ്റേഡിയത്തില്‍.

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

വരൂ... സമാധാനം, പുലരട്ടെ പാക്കിസ്താന്‍ സുരക്ഷിതമാണ്! ഇന്ത്യയെ ഏഷ്യാ കപ്പിനായി ക്ഷണിച്ച് ഷാഹിദ് അഫ്രീദി