Asianet News MalayalamAsianet News Malayalam

ഇന്നിംഗ്സ് ജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ; ബംഗ്ലാദേശിന് വീണ്ടും തകര്‍ച്ച

രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ചേര്‍ന്നാണ് രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.

India vs Bangladesh, 1st Test Day 3 Live Updates
Author
Indore, First Published Nov 16, 2019, 11:59 AM IST

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ. 343 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം ഉച്ചഭക്ഷണസമയത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒമ്പത് റണ്‍സോടെ മുഷ്ഫീഖുര്‍ റഹീമും ആറ് റണ്ണുമായി മഹമ്മദുളളയുമാണ് ക്രീസില്‍.

രണ്ട് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ചേര്‍ന്നാണ് രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. 493/6 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ മൂന്നാം ദിനം രാവിലെതന്നെ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇമ്രുള്‍ കെയ്സിനെ(6) ബൗള്‍ഡാക്കി ഉമേഷ് യാദവാണ് രണ്ടാം ഇന്നിംഗ്സിലെ ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ഷദ്മാന്‍ ഇസ്ലാമിനെ(6) ബൗള്‍ഡാക്കി ഇഷാന്ത് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ഷമി ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(7) വിക്കറ്റിന് മുന്നില്‍  കുടുക്കിയതിന് പിന്നാലെ മൊഹമ്മദ് മിഥുനെ(18) മായങ്ക് അഗര്‍വാളിന്റെ കൈയകളിലെത്തിച്ചതോടെ ബംഗ്ലാദേശ് 44/4 ലേക്ക് വീണു. മുഷ്ഫീഖുര്‍ റഹീം നല്‍കിയ ക്യാച്ച് രോഹിത് നിലത്തിട്ടില്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമായേനെ.

Follow Us:
Download App:
  • android
  • ios