രാജ്‌കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ട‌പ്പെടാതെ 54 നിലയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍മാരായ മുഹമ്മദ് നൈം 27 റണ്‍സുമായും ലിറ്റണ്‍ ദാസ് 26 റണ്‍സെടുത്തും ക്രീസിലുണ്ട്.

രാജ്‌കോട്ട് ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളിക്കുന്നത്. ദില്ലിയില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്. മഴയുടെ ആശങ്കകള്‍ക്കിടെയാണ് ഇന്ന് മത്സരം നടക്കുന്നത്. മഴ മത്സരം മുടക്കിയാല്‍ ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും.

ഇന്ത്യ പ്ലെയിംഗ് ഇലവന്‍

Rohit Sharma(c), Shikhar Dhawan, Lokesh Rahul, Shreyas Iyer, Rishabh Pant(w), Shivam Dube, Krunal Pandya, Washington Sundar, Deepak Chahar, Yuzvendra Chahal, K Khaleel Ahmed

ബംഗ്ലാദേശ് പ്ലെയിംഗ് ഇലവന്‍

Liton Das, Mohammad Naim, Soumya Sarkar, Mushfiqur Rahim(w), Mahmudullah(c), Afif Hossain, Mosaddek Hossain, Aminul Islam, Shafiul Islam, Mustafizur Rahman, Al-Amin Hossain