ആദ്യ സെഷനില്‍ പേസിനെ തുണച്ച പിച്ചില്‍ മൂന്ന് പേസര്‍മാരാുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ കഴിയിലെ കേമനെയിരുന്ന കുല്‍ദീു് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി ജയദേവ് ഉനദ്ഘട്ടിന് അവസരം നല്‍കി.
ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സോടെ മോനിമുള്‍ ഹഖും 16 റണ്‍സോടെ ക്യാപ്റ്റന്‍ ഷാക്കിബ് അള്ർ ഹസനും ക്രീസില്‍. ഓപ്പണര്‍മാരായ നജീമുള്‍ ഹൊസൈന്‍ ഷാന്‍റോ, സാക്കിര്‍ ഹസന്‍ എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
നല്ലതുടക്കം, പിന്നെ ഇന്ത്യയുടെ ഇരട്ടപ്രഹരം
ആദ്യ സെഷനില്‍ പേസിനെ തുണച്ച പിച്ചില്‍ മൂന്ന് പേസര്‍മാരാുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ കഴിയിലെ കേമനെയിരുന്ന കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി ജയദേവ് ഉനദ്ഘട്ടിന് അവസരം നല്‍കി. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ തുടക്കത്തില്‍ പകച്ചെങ്കിലും പിടിച്ചു നിന്ന ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ അവരെ 39ല്‍ എത്തിച്ചു. സാക്കിര്‍ ഹസനെ(15) ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഉനദ്ഘട്ടാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട അതേ സ്കോറില്‍ മറ്റൊരു ഓപ്പണറായ ഷാന്‍റോയെ(24) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഐപിഎല്‍ ലേലത്തിനൊരുങ്ങി കേരളം, ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി; ഇന്ന് മോക്ക് ലേലം വിളി
ബംഗ്ലാദേശ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും പിടിച്ചു നിന്ന മൊനിമുളും ഷാക്കിബും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ അവരെ 82 റണ്‍സില്‍ എത്തിച്ചു. നേരത്തെ ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങിയത്. യാസിറിന് പകരം മൊനിമുള്‍ ഹഖും എബാദൊത്തിന് പകരം ടസ്കിന്‍ അഹമ്മദും ബംഗ്ലാദേശ് ഇലവനിലെത്തി.
Bangladesh (Playing XI): Najmul Hossain Shanto, Zakir Hasan, Mominul Haque, Litton Das, Mushfiqur Rahim, Shakib Al Hasan(c), Nurul Hasan(w), Mehidy Hasan Miraz, Taijul Islam, Khaled Ahmed, Taskin Ahmed.
India (Playing XI): KL Rahul(c), Shubman Gill, Cheteshwar Pujara, Virat Kohli, Rishabh Pant(w), Shreyas Iyer, Axar Patel, Ravichandran Ashwin, Jaydev Unadkat, Umesh Yadav, Mohammed Siraj.
