Asianet News MalayalamAsianet News Malayalam

മിഷന്‍ 2023: ഹിറ്റ്മാനും സംഘവും കളത്തില്‍, സീനയര്‍ താരങ്ങളെല്ലാം ടീമിലെത്തി, ബംഗ്ലാദേശിന് ടോസ്

നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. കുല്‍ദീപ് സെന്‍ ഇന്ന് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

india vs Bangladesh first odi ban won the toss and elected to bowl
Author
First Published Dec 4, 2022, 11:23 AM IST

മിര്‍പുര്‍: ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. 2023 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള കുതിപ്പിനാണ് ഇന്ത്യ ബംഗ്ലാദേശില്‍ തുടക്കമിടുന്നത്. ന്യൂസിലന്‍ഡ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന സീനിയര്‍ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. കുല്‍ദീപ് സെന്‍ ഇന്ന് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താരം ടെസ്റ്റ് പരമ്പരയില്‍ ടീമിനൊപ്പം ചേരും. കെ എല്‍ രാഹുലിനെയാണ് വിക്കറ്റ് കീപ്പറായി നിയോഗിച്ചിട്ടുള്ളത്. 

ഇന്ത്യന്‍ ടീം

Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Shahbaz Ahmed, Shardul Thakur, Deepak Chahar, Mohammed Siraj, Kuldeep Sen

ബംഗ്ലാദേശ് ടീം

Litton Das(c), Anamul Haque, Najmul Hossain Shanto, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Hasan Mahmud, Mustafizur Rahman, Ebadot Hossain

പരമ്പര ആരംഭിക്കുന്നത് തൊട്ട് മുമ്പ് പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. തോളിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ഏകദിനങ്ങള്‍ക്ക് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തിയേക്കും. പകരം പുതിയ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിനൊപ്പവും ഉമ്രാന്‍ ഉണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെ പരമ്പരയ്ക്ക് തയാറാകുന്നതിനിടെ ബംഗ്ലാദേശിനും കനത്ത തിരിച്ചടിയേറ്റിരുന്നു.

ക്യാപ്റ്റന്‍ തമീം ഇഖ്ബാലിന് പരമ്പരയില്‍ കളിക്കാനാവില്ല. ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ കളിക്കുന്നതിനിടെ തുടയില്‍ പരിക്കേറ്റ തമീമിന് ഏകിദന പരമ്പര പൂര്‍ണമായും നഷ്ടമാവും. തുടയിലേറ്റ പരിക്കിന് രണ്ടാഴ്ചത്തെ വിശ്രമമാണ് തമീമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ തമീം ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കുന്ന കാര്യവും സംശയത്തിലായി. ഈ മാസം 14നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ടസ്‌കിന്‍ രണ്ടും മൂന്നും ഏകദിനങ്ങളില്‍ കളിക്കുമെന്നാണ് സൂചന.  
 

Follow Us:
Download App:
  • android
  • ios