ഐസിസി റാങ്കിംഗിലെ ആദ്യരണ്ട് സ്ഥാനക്കാരാണ് മുഖംമുഖം വരുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമിനും ഏഴ് ജയം വീതമുണ്ട്.
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരം അല്‍പസമയത്തിനകം. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശിഖര്‍ ധവാനാണ് കെ എല്‍ രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്യുക.
ഇന്ത്യന്‍ ടീം
കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍
ഇംഗ്ലണ്ട് ടീം
ജാസന്‍ റോയ്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(നായകന്‍, ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഐസിസി റാങ്കിംഗിലെ ആദ്യരണ്ട് സ്ഥാനക്കാരാണ് മുഖംമുഖം വരുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമിനും ഏഴ് ജയം വീതമുണ്ട്. എന്നാല്‍ അവസാന അഞ്ച് കളയിൽ നാലിലും ജയിച്ചത് വിരാട് കോലിക്കും സംഘത്തിനും കരുത്താവും. ആദ്യ കുറച്ച് മത്സരങ്ങളില്‍ ഹിറ്റ്‌മാന് വിശ്രമം അനുവദിച്ചിരിക്കുകയാണ് എന്ന് ടോസ് വേളയില്‍ നായകന്‍ കോലി അറിയിച്ചു.
