ചെന്നൈ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ താന്‍ അന്ന് പറഞ്ഞ കാര്യം ഓര്‍മയുണ്ടോ എന്ന് ഹിന്ദിയില്‍ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പീറ്റേഴ്സണ്‍.

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനോട് താന്‍ നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് ഓര്‍മിപ്പിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍. ഓസ്ട്രേലിയക്കെതിരായ ഐതിഹാസിക ടെസ്റ്റ് പരമ്പര ജയത്തിനുശേഷമായിരുന്നു ആഘോഷം അതിരുവിടേണ്ടെന്നും യഥാര്‍ത്ഥ വെല്ലുവിളി ഇംഗ്ലണ്ടിനെതിരെയായിരിക്കുമെന്നും പീറ്റേഴ്സണ്‍ വ്യക്തമാക്കിയത്.

ചെന്നൈ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ താന്‍ അന്ന് പറഞ്ഞ കാര്യം ഓര്‍മയുണ്ടോ എന്ന് ഹിന്ദിയില്‍ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പീറ്റേഴ്സണ്‍. ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ പോയില്‍ തോല്‍പ്പിച്ചതില്‍ അധികം അഹങ്കരിക്കണ്ടെന്ന് ഞാന്‍ അന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ എന്നാണ് പീറ്റേഴ്സന്‍റെ ചോദ്യം.

Scroll to load tweet…

ഓസ്ട്രേലിയക്കെതിരായ പരമ്പര ജയത്തിനുശേഷം പീറ്റേഴ്സണ്‍ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയത്.
സ്ട്രേലിയക്കെതിരെ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യ നേടിയത് ചരിത്ര വിജയം തന്നെയാണ്. അത് ആഘോഷിച്ചോളു. പക്ഷെ നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ്. സ്വന്തം നാട്ടില്‍ നിങ്ങള്‍ക്ക് ഇംഗ്ലണ്ടിനെ കീഴടക്കണം. അതുകൊണ്ടുതന്നെ അമിതാഘോഷം വേണ്ട, തയാറായി ഇരുന്നോളു എന്നായിരുന്നു ഹിന്ദിയില്‍ പീറ്റേഴ്സന്‍റെ ട്വീറ്റ്.

Scroll to load tweet…