നാലു ദിവസങ്ങളിലായി 360 ഓവര്‍ മത്സരം സാധ്യമാവും. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളിലും തിളങ്ങിയ ഇന്ത്യ എ താരങ്ങളെല്ലാം ഇന്ത്യൻ സീനിയര്‍ ടീമിനെതിരെ മത്സരിക്കാന്‍ ഇറങ്ങും.

ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന് ഇന്ന് ആദ്യ പരീക്ഷണം. ഈ മാസം 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യ എ ടീമുമായുള്ള ചതുര്‍ദിന പരിശീലന മത്സരം ഇന്ന് ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പും പ്രാദേശിക ടീമുമായി സന്നാഹ മത്സരം കളിക്കാതെ ഇന്ത്യ എ ടീമുമായാണ് ഇന്ത്യ സന്നാഹ മത്സരം കളിച്ചത്.ഇംഗ്ലണ്ടിലും ഇതേ പതിവാണ് കോച്ച് ഗൗതം ഗംഭീർ ആവര്‍ത്തിക്കുന്നത്. നാലു ദിവസങ്ങളായി നടക്കുന്ന മത്സരത്തിന് ഫസ്റ്റ് ക്ലാസ് മത്സരപദവി ഉണ്ടായിക്കില്ല. അതിനാല്‍ തന്നെ മത്സരത്തിലെ റെക്കോര്‍ഡുകള്‍ കണക്കിലെടുക്കില്ല. സീനിയര് ടീമിലെ 18 താരങ്ങളെയും കളിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും.

നാലു ദിവസങ്ങളിലായി 360 ഓവര്‍ മത്സരം സാധ്യമാവും. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളിലും തിളങ്ങിയ ഇന്ത്യ എ താരങ്ങളെല്ലാം ഇന്ത്യൻ സീനിയര്‍ ടീമിനെതിരെ മത്സരിക്കാന്‍ ഇറങ്ങും.ബെക്കന്‍ഹാമിലെ കെന്‍റ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.അടച്ചിട്ട ഗ്രൗണ്ടിലാണ് കളി എന്നതിനാല്‍ ടെലിവിഷനിലോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലോ മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകില്ല. ടെസ്റ്റ് ടീമിലെ ഏഴ് താരങ്ങള്‍ ഇന്ത്യ എ ടീമിലുള്ളതിനാല്‍ ഇവര്‍ക്ക് ഏത് ടീമിനായും ഗ്രൗണ്ടിലിറങ്ങാനാവുമെന്നാണ് കരുതുന്നത്.

ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഷാർദ്ദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊട്ടിയാൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ,റുതുരാജ് ഗെയ്‌ക്‌വാദ്,സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ,ഹർഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.

ഇന്ത്യ: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് വൈസ് ക്യാപ്റ്റൻ),യശസ്വി ജയ്‌സ്വാൾ,കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ ഷി ഗ്ടൺ ബുക്‌റം, വാഷിംഗ്‌ടൺ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.