Asianet News MalayalamAsianet News Malayalam

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 നാളെ, ഇന്ത്യന്‍ സമയം, മത്സരം കാണാനുള്ള വഴികള്‍

യുവതാരങ്ങളുടെ ചോരത്തിളപ്പില്‍ പ്രതീക്ഷവെച്ചാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, റി,ഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ.

India vs New Zealand 1st T20, when and where to watch, Indian time
Author
First Published Nov 17, 2022, 7:34 PM IST

വെല്ലിംഗ്ടണ്‍: ടി20 ലോകകപ്പില്‍ സെമിയില്‍ പുറത്തായ ഇന്ത്യയും ന്യൂസിലന്‍ഡും നാളെ വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും നാളെ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് നയിക്കുന്നത്.

യുവതാരങ്ങളുടെ ചോരത്തിളപ്പില്‍ പ്രതീക്ഷവെച്ചാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, റി,ഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. ബൗളിംഗിലാകട്ടെ ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജുമുണ്ട്. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമുണ്ട്.

പരിശീലനത്തിനിടെ കണ്ണുംപൂട്ടി സിക്സടിച്ച് സഞ്ജു, കൈയടിച്ച് സഹതാരങ്ങള്‍-വീഡിയോ

മറുവശത്ത് കിവീസ് ടീമില്‍ ലോകകപ്പില്‍ കളിച്ച മാര്‍ട്ടിന്‍ ഗപ്ടിലും പേസര്‍ ട്രെന്‍റ് ബോള്‍ട്ടും ഇല്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. യുവതാരങ്ങളായ ഫിന്‍ അലനിലും ഗ്ലെന്‍ ഫിലിപ്സിലുമാണ് കിവീസിന്‍റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകള്‍.

മത്സരം കാണാന്‍ ഈ വഴികള്‍

ഇന്ത്യയില്‍ ടെലിവിഷനില്‍ മത്സരം കാണാനാവില്ല. ആമസോണ്‍ പ്രൈമിലൂടെ മാത്രമാണ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ലഭ്യമാകുക.

ഇന്ത്യന്‍ സമയം

ഇന്ത്യന്‍ സമയം ഉച്ചക്ക് 12മണിക്കാണ് മത്സരം ആരംഭിക്കുക.

പിച്ച് റിപ്പോര്‍ട്ട്

വെല്ലിംഗ്ടണിലാണ് മത്സരം നടക്കുന്നത്. ഇവിടുത്തെ പിച്ച് ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ ബാറ്റിംഗ് പറുദീസകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 180 റണ്‍സായിരിക്കും ശരാശരി സ്കോര്‍.

കാലാവസ്ഥ

മത്സരദിവസമായ നാളെ മഴ പ്രവചനമുണ്ടെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Shubman Gill, Ishan Kishan, Deepak Hooda, Suryakumar Yadav, Shreyas Iyer, Rishabh Pant (VC and WK), Sanju Samson (WK), Washington Sundar, Yuzvendra Chahal, Kuldeep Yadav, Arshdeep Singh, Harshal Patel, Mohd. Siraj, Bhuvneshwar Kumar, Umran Malik.

Follow Us:
Download App:
  • android
  • ios