Asianet News MalayalamAsianet News Malayalam

IND vs NZ : ഇന്ത്യന്‍ ടീമില്‍ കൂട്ടപ്പരിക്ക്; ഞെട്ടല്‍ രേഖപ്പെടുത്തി വിവിഎസ് ലക്ഷ്‌മണ്‍, കോലിക്കെതിരെ ഒളിയമ്പ്

'ഇന്ന് രാവിലെയാണോ എന്തെങ്കിലും സംഭവിച്ചത്, ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലി ഒന്നും പറഞ്ഞിരുന്നില്ല'- പ്രതികരണവുമായി വിവിഎസ്

India vs New Zealand 2nd Test VVS Laxman was surprised by Team India three injuries
Author
Mumbai, First Published Dec 3, 2021, 12:08 PM IST

മുംബൈ: കാണ്‍പൂര്‍ ടെസ്റ്റില്‍ കളിച്ച മൂന്ന് താരങ്ങളില്ലാതെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Team India) മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടാം (IND vs NZ 2nd Test) അങ്കത്തിനിറങ്ങിയത്. പരിക്ക് കാരണം അജിങ്ക്യ രഹാനെ (Ajinkya Rahane), രവീന്ദ്ര ജഡേജ (Ravindra Jadeja), ഇശാന്ത് ശര്‍മ്മ (Ishant Sharma) എന്നിവര്‍ പുറത്താവുകയായിരുന്നു. മുംബൈ ടെസ്റ്റിന്‍റെ തൊട്ടുമുമ്പ് മാത്രമാണ് താരങ്ങളുടെ പരിക്ക് വിവരം പുറത്തറിയുന്നത്. ഇതില്‍ തന്‍റെ ഞെട്ടല്‍ രേഖപ്പെടുത്തി മുന്‍താരവും കമന്‍റേറ്ററുമായ വിവിഎസ് ലക്ഷ്‌മണ്‍ (VVS Laxman). 

'ഇന്ന് രാവിലെയാണോ എന്തെങ്കിലും സംഭവിച്ചത്. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലി ഒന്നും പറഞ്ഞിരുന്നില്ല. പ്രത്യക്ഷത്തില്‍ പരിക്ക് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായെത്തിയ അക്‌സര്‍ പട്ടേല്‍ പരമ്പരയിലെ താരമായി തെരഞ്ഞടുക്കപ്പെട്ടു. അക്‌സര്‍ പന്തെറിഞ്ഞത് വിസ്‌മയകരമാണ്. വിരാട് കോലിക്ക് പകരമെത്തിയ ശ്രേയസ് അയ്യര്‍ സമ്മര്‍ദത്തിനിടയിലും മികച്ച പ്രകടനം കാഴ്‌ചവെച്ചു. അതിനാല്‍ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് പകരക്കാരാകാന്‍ കഴിയുന്നവര്‍ ടീം ഇന്ത്യക്കുണ്ട്' എന്നും വിവിഎസ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഷോയില്‍ പറഞ്ഞു. 

ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ജയന്ത് യാദവും മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തിയതും നായകന്‍ വിരാട് കോലിയുടെ തിരിച്ചുവരവും ശ്രദ്ധേയം. 

പരിക്കിനെ തുടര്‍ന്ന് കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ വാംഖഡെയില്‍ കളിക്കുന്നില്ല. വില്യംസണ് ഡാരില്‍ മിച്ചല്‍ പകരക്കാരനായപ്പോള്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ ആയിരുന്നു. 

ടീം ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

INDvNZ : ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Follow Us:
Download App:
  • android
  • ios