വെല്ലിംഗ്‌ടണ്‍: ഇന്ത്യ- ന്യൂസിലന്‍ഡ് നാലാം ടി20ക്കിടെ വെല്ലിംഗ്‌ടണില്‍ കനത്ത സുരക്ഷാവാഴ്‌ച. മത്സരത്തിനിടെ രണ്ട് ആരാധകര്‍ സുരക്ഷാവേലി മറികടന്ന് മൈതാനത്തെത്തി. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലായിരുന്നു വിവാദ സംഭവം.

Read more: വീണ്ടും സൂപ്പര്‍ ഓവര്‍ ത്രില്ലര്‍; വെല്ലിംഗ്‌ടണിലും ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

എന്നാല്‍ ഓടിക്കൂടിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടി. നവ്‌ദീപ് സെയ്‌നി എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിന് ശേഷം ഒരു ആരാധകന്‍ മൈതാനത്ത് പ്രവേശിച്ചു. ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടിയെങ്കിലും നാലാം പന്തിന് ശേഷം മറ്റൊരു ആരാധകന്‍ മൈതാനം കയ്യടക്കുകയായിരുന്നു. മത്സരം കാണാന്‍ കുറച്ച് ആരാധകര്‍ മാത്രമാണ് എത്തിയത് എന്നിരിക്കേയാണ് വെല്ലിംഗ്‌ടണിലെ സുരക്ഷാ വീഴ്‌ച ചര്‍ച്ചയാവുന്നത്. 

ഇത്തരം സംഭവങ്ങള്‍ മുന്‍പും; അന്ന് ധോണിക്ക് പിന്നാലെ ആരാധകന്‍

ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കിടെ ആരാധകര്‍ മൈതാനത്തിറങ്ങുന്നത് ഇത് ആദ്യമല്ല. ഹാമില്‍ട്ടണില്‍ 2019 ഫെബ്രുവരിയില്‍ മൂന്നാം ടി20ക്കിടെ മൈതാനത്തെത്തിയ ആരാധകന്‍ ധോണിയുടെ പാദങ്ങള്‍ തൊടാന്‍ ശ്രമിക്കുകയായിരുന്നു. നാഗ്‌പൂരില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20ക്കിടെയും ധോണിയെ കാണാന്‍ ആരാധകന്‍ മൈതാനത്തേക്ക് ഓടിക്കയറിയിരുന്നു. 

Read more: സൂപ്പര്‍ ഓവറില്‍ വീണ്ടും സൂപ്പര്‍ ജയം; ഇന്ത്യന്‍ ടീമിന് സല്യൂട്ട് അടിച്ച് ഇതിഹാസങ്ങള്‍