ധര്‍മ്മശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം മഴ ഭീഷണിയില്‍. ധര്‍മ്മശാലയില്‍ ഇന്ന് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മത്സരം നടക്കുന്ന ഉച്ചകഴിഞ്ഞും വൈകിട്ടും മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. അതിനാല്‍ 100 ഓവര്‍ മത്സരം നടക്കാനുള്ള സാധ്യതകള്‍ വിരളമാണ്. മൂടിക്കെട്ടിയ ആകാശത്തിന് കീഴിലാണ് ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തിയത്.

ധര്‍മ്മശാലയിൽ ഉച്ചയ്‌ക്ക് 1.30ന് കളി തുടങ്ങും. ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ സവിശേഷത. ശിഖര്‍ ധവാനും പൃഥ്വി ഷായും ഓപ്പണര്‍മാരാകാന്‍ ആണ് സാധ്യത. കൊവിഡ് 19 ഭീതിയും മഴഭീഷണിയും കാരണം പകുതിയോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിട്ടുള്ളത്. ഇതും മത്സരത്തിന്‍റെ നിറംകെടുത്തും. 

Read more: ദക്ഷിണാഫ്രിക്കയെ തുരത്താന്‍ ടീം ഇന്ത്യ; ആദ്യ ഏകദിനം ഇന്ന്; സൂപ്പര്‍ താരങ്ങള്‍ മടങ്ങിയെത്തും

ഇന്ത്യ സ്‌ക്വാഡ്

ശിഖര്‍ ധവാന്‍, പ‍ൃഥ്വി ഷാ, വിരാട് കോലി(നായകന്‍), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്

തെംബാ ബാവുമ, റാസി വാന്‍ ഡര്‍സന്‍, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ജനീമന്‍ മലാന്‍, ജെ ജെ സ്‌‌മട്ട്, ജോര്‍ജ് ലിന്‍ഡെ, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ, ക്വിന്‍റണ്‍ ഡികോക്ക്(നായകന്‍), ഹെന്‍‌റിച്ച് ക്ലാസന്‍, കെയ്‌ല്‍ വെരീന്‍, ലുങ്കി എന്‍ഗിഡി, ലൂത്തോ സിപാംല, ബ്യൂറന്‍ ഹെന്‍‌റിക്‌സ്, ആന്‍റിച്ച് നോര്‍ജെ, കേശവ് മഹാരാജ്

Read more: കൊവിഡ് 19: ഇന്ത്യന്‍ ടീം ചെയ്യേണ്ടതും ചെയ്യരുതാത്തതും; മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ