Asianet News MalayalamAsianet News Malayalam

ആദ്യം ബാറ്റിംഗില്‍, ഇപ്പോള്‍ ബൗളിംഗിലും റെക്കോര്‍ഡിട്ട് ഉമേഷ് യാദവ്

ഒന്‍പത് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് ക്വിന്‍റണ്‍ ഡികോക്ക്, ഫാഫ് ഡുപ്ലസിസ്, ജോര്‍ജ് ലിന്‍ഡെ എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്

India vs South Africa 3rd Test Umesh Yadav Create Record
Author
Ranchi, First Published Oct 21, 2019, 3:30 PM IST

റാഞ്ചി: റാഞ്ചി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്‍റെ മൂന്ന് വിക്കറ്റാണ്. ഒന്‍പത് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് ക്വിന്‍റണ്‍ ഡികോക്ക്, ഫാഫ് ഡുപ്ലസിസ്, ജോര്‍ജ് ലിന്‍ഡെ എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു നേട്ടവും ഉമേഷ് സ്വന്തം പേരില്‍ കുറിച്ചു. 

ഹോം വേദിയില്‍ തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്‌സുകളില്‍ മൂന്നോ അതിലധികമോ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന നേട്ടത്തിലാണ് ഉമേഷ് എത്തിയത്. 6/88, 4/45, 3/37, 3/22, 3/40 എന്നിങ്ങനെയാണ് ഇന്ത്യയിലെ അവസാന അഞ്ച് ഇന്നിംഗ്‌സുകളില്‍ ഉമേഷിന്‍റെ വിക്കറ്റ് വേട്ട. 

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 10 പന്തില്‍ അഞ്ച് സിക്‌സുകളടക്കം 31 റണ്‍സ് നേടി ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിന്‍റെ റെക്കോര്‍ഡും ഉമേഷ് യാദവ് സ്വന്തമാക്കിയിരുന്നു. 310 ആണ് ഉമേഷ് യാദവിന്‍റെ സ്‌ട്രൈക്ക് റേറ്റ്. അഞ്ച് സിക്‌സുകളും ജോര്‍ജ് ലിന്‍ഡെയ്‌ക്ക് എതിരെയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും ഫോഫി വില്യംസിനും ശേഷം, നേരിട്ട ആദ്യ രണ്ട് പന്തുകള്‍ സിക്സര്‍ പറത്തിയ താരമെന്ന നേട്ടത്തിലുമെത്തി ഉമേഷ് യാദവ്. 

Follow Us:
Download App:
  • android
  • ios