Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് സെഞ്ചൂറിയന്‍! ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് വൈകും

ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരമാണിത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക.

india vs south africa first test delayed due to wet out field
Author
First Published Dec 26, 2023, 1:34 PM IST

സെഞ്ചൂറിയന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് വൈകും. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് മത്സരത്തിന് വിലങ്ങുതടിയാവുന്നത്. കഴിഞ്ഞ ദിവസം രാത്രം കനത്ത മഴയായിരുന്നു സെഞ്ചൂറിയനില്‍. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടത്. പിച്ചും ഉണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 1.40നായിരിക്കും അടുത്ത പരിശോധന. അതിന് ശേഷം ഗ്രൗണ്ട് മത്സരത്തിന് പ്രാപ്തമാണോയെന്ന് പരിശോധിക്കും. അംപയറുടെ തീരുമാനത്തിനനുസരിച്ച് ടോസ് ഇടാന്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍ ഗ്രൗണ്ടിലേക്കെത്തിയേക്കും.

ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരമാണിത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക. 1992 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ ഇവിടെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് തിരിച്ചെത്തുന്നതോടെ ഓപ്പണിംഗ് സ്ഥാനത്ത് മാറ്റമുണ്ടാവില്ല. 

യഷസ്വി ജെയ്സ്വാളായിരിക്കും സഹ ഓപ്പണര്‍. ശുഭ്മാന്‍ ഗില്ലിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കും. ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാരയ്ക്ക് പകരമാണ് ഗില്ലെത്തുക. നാലാം സ്ഥാനത്ത് വിരാട് കോലി. പിന്നാലെ ശ്രേയസ് അയ്യരും ക്രീസിലെത്തും. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളിലെ ബൗണ്‍സ് ശ്രേയസിന് വെല്ലുവിളി ഉയര്‍ത്തും. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാവും. ആദ്യമായിട്ടാണ് രാഹുല്‍ ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കാനൊരുങ്ങുന്നത്. 

ഇഷാന്‍ കിഷന് പകരം ടീമിലെത്തിയ കെ എസ് ഭരത് പുറത്തിരിക്കും. ഒരു സ്പിന്നറായിരിക്കും ടീമില്‍ സ്ഥാനം പിടിക്കുക. സ്പിന്‍ ഓള്‍റൗണ്ടരായി രവീന്ദ്ര ജഡേജയും ടീമിലെത്തും. നാല് പേസര്‍മാര്‍ക്കും അവസരം ലഭിക്കും. ജസ്പ്രിത് ബുമ്ര പേസ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കും. മുഹമ്മദ് സിറാജ് കൂട്ടുണ്ടാവും. മുഹമ്മദ് ഷമിക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തും. ഷാര്‍ദുല്‍ ഠാക്കൂറായിരിക്കും മറ്റൊരു പേസര്‍. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവും ഇന്ത്യക്ക് ഗുണം ചെയ്യും. ജഡേജയ്ക്ക് ശേഷം ഠാക്കൂര്‍ ക്രീസിലെത്തും.

നല്ല സമയം! ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം കണ്ടെത്താന് സഞ്ജു; രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios