Asianet News MalayalamAsianet News Malayalam

200 വിക്കറ്റ് ക്ലബ്ബില്‍ ജഡേജയും; ഒപ്പം അപൂര്‍വ റെക്കോര്‍ഡും

44 ടെസ്റ്റില്‍ നിന്നാണ് ജഡേജ 200 വിക്കറ്റ് നേട്ടത്തിലെത്തിയത്. 37 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച ആര്‍ ആശ്വിനാണ് അതിവേഗം 200 വിക്കറ്റ് തികച്ച സ്പിന്നര്‍

India vs South Africa Ravindra Jadeja fastest in 200 Test wickets club among left arm spinners
Author
Vishakhapatnam, First Published Oct 4, 2019, 5:41 PM IST

വിശാഖപട്ടണം: ടെസ്റ്റില്‍ 200 വിക്കറ്റ് നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ. സെഞ്ചുറിയുമായി ചെറുത്തുനിന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനെ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ എത്തിച്ചാണ് ജഡേജ 200 വിക്കറ്റ് തികച്ചത്. ഏറ്റവും കുറഞ്ഞ ടെസ്റ്റുകളില്‍ 200 വിക്കറ്റ്  തികയ്ക്കുന്ന ഇടം കൈയന്‍ സ്പിന്നറെന്ന നേട്ടവും ഇതോടൊപ്പം ജഡേജ സ്വന്തമാക്കി.

44 ടെസ്റ്റില്‍ നിന്നാണ് ജഡേജ 200 വിക്കറ്റ് നേട്ടത്തിലെത്തിയത്. 37 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റ് തികച്ച ആര്‍ ആശ്വിനാണ് അതിവേഗം 200 വിക്കറ്റ് തികച്ച സ്പിന്നര്‍. ഇതിനുപുറമെ 200 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയും ജഡേജയുടെ പേരിലാണ്.

ടെസ്റ്റില്‍ 24.20 ആണ് ജഡേജയുടെ ബൗളിംഗ് ശരാശരി. ടെസ്റ്റില്‍ ഏറ്രവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ ആറാമതാണ് ഇപ്പോള്‍ ജഡേജ. 619 വിക്കറ്റെടുത്ത അനില്‍ കുംബ്ലെയാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

കപില്‍ ദേവ്(434), ഹര്‍ഭജന്‍ സിംഗ്(417), ആര്‍ അശ്വിന്‍(345), സഹീര്‍ ഖാന്‍(311), ഇഷാന്ത് ശര്‍മ(279), ബി എസ് ബേദി(266), ബി എസ് ചന്ദ്രശേഖര്‍(242), ജവഗല്‍ ശ്രീനാഥ്(236), രവീന്ദ്ര ജഡേജ(200) എന്നിവരാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍.

Follow Us:
Download App:
  • android
  • ios