Asianet News MalayalamAsianet News Malayalam

അണ്ടര്‍ 19 ലോകകപ്പ്: അതേ നാണയത്തില്‍ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക! ഇന്ത്യക്ക് തകര്‍ച്ച, ലസിന് മൂന്ന് വിക്കറ്റ്

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വെന എംഫാക്കുടെ പന്തില്‍ ആദര്‍ഷ് സിംഗ്് മടങ്ങി. വിക്കറ്റ് കീപ്പര്‍ പിടോറ്യൂസിനായിരുന്നു ക്യാച്ച്.

india vs south africa under 19 semi final match updates
Author
First Published Feb 6, 2024, 7:02 PM IST

കേപ്ടൗണ്‍: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ നാലിന് 41 എന്ന പരിതാപകരമായ നിലയിലാണ് ഇന്ത്യ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രിസ്റ്റണ്‍ ലസാണ് ഇന്ത്യയെ തകര്‍ത്തത്. ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (6), സച്ചിന്‍ ദാസ് (6) എന്നിവരാണ് ക്രീസില്‍. നേരത്തെ, ല്വാന്‍-ഡ്രേ പ്രിടോറ്യൂസ് (76), റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെ (64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വെന എംഫാക്കുടെ പന്തില്‍ ആദര്‍ഷ് സിംഗ്് മടങ്ങി. വിക്കറ്റ് കീപ്പര്‍ പിടോറ്യൂസിനായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുഷീര്‍ ഖാന്‍ (4) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ലസ്സിനായിരുന്നു വിക്കറ്റ്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടേയും (12) അവസ്ഥ ഇതുതന്നെയായിരുന്നു.  പ്രിയാന്‍ മോളിയയാവട്ടെ (5) വിക്കറ്റ് കീപ്പര്‍ക്കാണ് ക്യാച്ച് നല്‍കിയത്. ഉദയ് - സച്ചിന്‍ സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ, മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ പത്ത് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. സ്‌റ്റോള്‍ക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. ലിംബാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അരവെല്ലി അവനിഷിന് ക്യാച്ച്. പിന്നലെ ടീഗറും മടങ്ങി. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ലിംബാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സാണ് പിറന്നത്.

ആന്‍ഡേഴ്‌സണെ ചേര്‍ത്തുപിടിച്ച് ജസ്പ്രിത് ബുമ്ര! വിക്കറ്റ് വേട്ടയ്ക്കിടയിലും വിനയം കൈവിടാതെ ഇന്ത്യന്‍ പേസര്‍

എന്നാല്‍ പിടോറ്യൂസിനെ പുറത്താക്കി മുഷീര്‍ ഖാന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിംഗ്‌സ്. സെലറ്റ്‌സ്വാനെ ആവട്ടെ ടെസ്റ്റ് ശൈലിയിലാണ് തുടക്കത്തില്‍ ബാറ്റ് വീശുന്നത്. പിന്നീട് റണ്‍നിരക്ക് ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ 47-ാം ഓവറില്‍ താരം മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. സ്റ്റീവ് സ്റ്റോള്‍ക്ക് (14), ഡേവിഡ് ടീഗര്‍ (0), ഒലിവര്‍ വൈറ്റ്‌ഹെഡ് (22), ഡേവാന്‍ മറൈസ് (3), ജുവാന്‍ ജെയിംസ് (34) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിലി നോര്‍ട്ടണ്‍ (7), ത്രിസ്റ്റണ്‍ ലുസ് (23) എന്നിവര്‍ പുറത്താവാതെ നിന്നു.

രഞ്ജിയില്‍ നനഞ്ഞ പടക്കമായി കേരളം! നോക്കൗട്ടിന്‍റെ പടി പോലും കാണാതെ പുറത്ത്; ഛത്തീസ്ഗഡിനോടും സമനില വഴങ്ങി

ഇന്ത്യന്‍ ടീം: ആദര്‍ശ് സിംഗ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്‍, ഉദയ് സഹാരന്‍, പ്രിയാന്‍ഷു മോളിയ, സച്ചിന്‍ ദാസ്, അരവെല്ലി അവനിഷ്, മുരുകന്‍ അഭിഷേക്, രാജ് ലിംബാനി, നമന്‍ തിവാരി, സൗമി പാണ്ഡെ.

Latest Videos
Follow Us:
Download App:
  • android
  • ios