പൂനെ: കാത്തിരിപ്പിനൊടുവില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചു. ഋഷഭ് പന്തിന് പകരക്കാരനായി ഇറങ്ങിയ സഞ്ജു പക്ഷെ ബാറ്റിംഗ് ഓര്‍ഡറില്‍ ഋഷഭ് പന്തിന്റെ സ്ഥാനത്തല്ല ബാറ്റിംഗിനിറങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥിരം സ്ഥാനമായ വണ്‍ ഡൗണിലായിരുന്നു സഞ്ജു ബാറ്റിംഗിനെത്തിയത്. ശിഖര്‍ ധവാനും കെ എല്‍ രാഹുലും ചേര്‍ന്ന് മികച്ച അടിത്തറ ഒരുക്കിയതിനാല്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാന്‍  ടീം മാനേജ്മെന്റ് ധൈര്യം കാട്ടി.

എന്നാല്‍ എന്തുകൊണ്ടാണ് പന്തിന്റെ സ്ഥാനമായ അഞ്ചാം നമ്പറിന് പകരം സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ശിഖര്‍ ധവാന്‍. കഴിഞ്ഞ ആറ് മത്സരങ്ങളിലായി മൂന്നാം നമ്പറില്‍ ഇന്ത്യ സഞ്ജു ഉള്‍പ്പെടെ ആറ് കളിക്കാരെ പരീക്ഷിച്ചുവെന്ന് ധവാന്‍ പറഞ്ഞു. ടി20 ലോകകപ്പിന് മുമ്പായി ബാറ്റിംഗ് ഓര്‍ഡറിലെ നിര്‍ണായക സ്ഥാനത്ത് പരമാവധി കളിക്കാരെ പരീക്ഷിക്കുക എന്നത് ടീം മാനേജ്മെന്റിന്റെ നയമാണ്. അതിന്റെ ഭാഗമായാണ് ഇന്ന് മറ്റൊരു ബാറ്റ്സ്മാനെ മൂന്നാം നമ്പറില്‍ ഇറക്കിയത്. ഈ പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത കളിക്കാര്‍ക്ക് അവസരം നല്‍കാനും ലക്ഷ്യമിട്ടിരുന്നു.

കാരണം ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനി അഞ്ച് മത്സരങ്ങള്‍ (യഥാര്‍ത്ഥത്തില്‍ 12 മത്സരങ്ങള്‍)മാത്രമെ ബാക്കിയുള്ളു എന്നായിരുന്നു മത്സരശേഷം ധവാന്‍ പറഞ്ഞത്. ലോകകപ്പിന് മുമ്പ് കളിക്കാരെ മാറി മാറി പരീക്ഷിക്കാനും പരമാവധി കളിക്കാര്‍ക്ക് അവസരം നല്‍കാനുമാണ് ടീം മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്. കളിക്കാര്‍ക്ക് കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് സഞ്ജുവിനെ മൂന്നാം നമ്പറിലും ശ്രേയസ് അയ്യരെ നാലാം നമ്പറിലും മനീഷ് പാണ്ഡെയെ നേരത്തെയും ഇറക്കിയത്. കാരണം നേരത്തെ ഇറങ്ങുമ്പോള്‍ കൂടുതല്‍ ഓവറുകള്‍ കളിക്കാനും ആത്മവിശ്വാസം ഉയര്‍ത്താനുമാവും. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റമില്ലാതെ ഇറങ്ങിയാല്‍ ഒരു രീതിയില്‍ മാത്രം ബാറ്റ് വീശുന്ന ടീമാവുമെന്നും ധവാന്‍ പറഞ്ഞു.

ര്‍ഡറില്‍ ഋഷഭ് പന്തിന്റെ സ്ഥാനത്തല്ല ബാറ്റിംഗിനിറങ്ങിയത്.