ഏകദിന ലോകകപ്പിന് പോലും യോഗ്യത നേടാനാവാതെ പോയ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ന് തോറ്റാല്‍ പരമ്പര കൈവിടേണ്ടിവരുമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം. 2006നുശേഷം ഇന്ത്യക്കെതിരെ ആദ്യ ഏകദിന പരമ്പര വിജയമാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. 2006നുശേഷം നടന്ന 12 ഏകദിന പരമ്പരകളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 

ബാര്‍ബഡോസ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ടെലിവിഷനില്‍ ഡിഡി സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

തോറ്റാല്‍ നാണക്കേട്

ഏകദിന ലോകകപ്പിന് പോലും യോഗ്യത നേടാനാവാതെ പോയ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ന് തോറ്റാല്‍ പരമ്പര കൈവിടേണ്ടിവരുമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം. 2006നുശേഷം ഇന്ത്യക്കെതിരെ ആദ്യ ഏകദിന പരമ്പര വിജയമാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. 2006നുശേഷം നടന്ന 12 ഏകദിന പരമ്പരകളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

അതേസമയം, ലോകകപ്പിന് തൊട്ടു മുമ്പ് വിന്‍ഡീസിനെപ്പോലൊരു ദുര്‍ബല ടീമിനെതിരെ പരമ്പര കൈവിടുന്നത് ഇന്ത്യന്‍ ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിക്കും. ആദ്യ രണ്ട് ഏകദിനങ്ങളിലും അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ രണ്ട് മത്സരങ്ങളിലേതുപോലെ ഇന്നും ബാറ്റിംഗ് പരീക്ഷണം തുടരുമോ അതോ യഥാര്‍ത്ഥ ഇലവനുമായി ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എറിഞ്ഞ് തളര്‍ന്നു, ഒടുവില്‍ പതിനെട്ടാമത്തെ അടവെടുത്ത് ബ്രോഡ്; അടുത്ത പന്തില്‍ വിക്കറ്റ്-വീഡിയോ

ഇന്ത്യന്‍ നിരയില്‍ ഇഷാന്‍ കിഷനും വിന്‍ഡീസ് ടീമില്‍ ഷായ് ഹോപ്പുമൊഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ മികവിലേക്ക് ഉയരാനായിട്ടില്ല. രാവിലെ 9.30ന് മത്സരം തുടങ്ങുന്നതാണ് ബാറ്റിംഗ് ദുഷ്കരമാകാന്‍ കാരണമെന്നാണ് വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിന്‍റെ വിലയിരുത്തല്‍. ഇന്നത്തെ മത്സരവും രാവിലെ 9.30നാണ് തുടങ്ങുന്നത്.

സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവരുടെ ഫോമിലാണ് ഇന്ത്യക്ക് പ്രധാന ആശങ്ക. ഗില്ലിനും സൂര്യക്കും ആദ്യ രണ്ട് മത്സരങ്ങളിലും മികവ് കാട്ടാനായില്ലെങ്കില്‍ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ ലഭിച്ച അവസരം മുതലാക്കാനുമായില്ല. രണ്ടാ ഏകദിനം ജയിച്ച ടീമില്‍ വിന്‍ഡീസ് മാറ്റങ്ങളൊന്നും വരുത്താനിടയില്ല. അതേയസമം, ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ഇലവനില്‍ ഇന്ന് തിരിച്ചെത്തിയേക്കും.