ധവാന്‍ ഫീല്‍ഡിംഗ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ത്രില്ലിലാണ്

ദില്ലി: ലോകകപ്പിനിടെ കൈവിരലിന് പരിക്കേറ്റ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ ഷോട്ട്പിച്ച് പന്തിലാണ് ധവാന് പരിക്കേറ്റത്. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത ധവാന്‍ ഫീല്‍ഡിംഗ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ത്രില്ലിലാണ്. ധവാന്‍ അനായാസം ക്യാച്ചുകളെടുക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. 

ഇന്‍സ്റ്റഗ്രാമിലൂടെ ധവാന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തന്‍റെ റിയാക്ഷന്‍ ടൈം ആര്‍ക്കെങ്കിലും ഈഹിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തോടെയാണ് ധവാന്‍റെ വീഡിയോ.

View post on Instagram

ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ മൂന്ന് വീതം ടി20കളും ഏകദിനങ്ങളും ടീം ഇന്ത്യ കളിക്കും. പരമ്പരയിലെ മൂന്ന് ഫോര്‍മാറ്റുകളിലും ധവാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് ഫോര്‍മാറ്റിലും കളിക്കും. വിരാട് കോലി നയിക്കുന്ന സംഘത്തില്‍ ധോണിയില്ലാത്തതിനാല്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.