ഈ മാസം 25 മുതല്‍ ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നതച്. പരമ്പര ലോകെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായതിനാല്‍ ഇരു ടീമുകളും പരമാവധി പോയന്‍റുകള്‍ സ്വന്തമാക്കാനാണ് ശ്രമിക്കുക.

മുംബൈ: ഈ മാസം 25ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കുള്ള പിച്ചുകളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ സ്പിന്നര്‍മാരെ അമിതമായി തുണക്കുന്ന പന്ത് കുത്തിത്തിരിയുന്ന പിച്ചുകളായിരിക്കും ഉണ്ടാകുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് അവതരിപ്പിച്ച ബാസ്ബോള്‍ ശൈലി ഇന്ത്യയില്‍ നടപ്പാക്കാന്‍ പാടുപെടുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഈ മാസം 25 മുതല്‍ ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നതച്. പരമ്പര ലോകെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായതിനാല്‍ ഇരു ടീമുകളും പരമാവധി പോയന്‍റുകള്‍ സ്വന്തമാക്കാനാണ് ശ്രമിക്കുക. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം തന്നെ 500ന് അടുത്ത് റണ്‍സടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാസ്ബോള്‍ ശൈലിയാണ് ഇംഗ്ലണ്ട് പുറത്തെടുക്കാറുള്ളത് എങ്കിലും ഇന്ത്യയ്ക്കെതിരെ അത് നടക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇനി അവനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് തോന്നുന്നില്ല; സര്‍ഫറാസ് ഖാനെ തഴഞ്ഞതിനെക്കുറിച്ച് ആകാശ് ചോപ്ര

ഇന്ത്യയിലെ സ്പിന്‍ പിച്ചുകളെക്കുറിച്ച് തങ്ങള്‍ക്ക് പരാതിയൊന്നുമില്ലെന്ന് ഇംഗ്ലണ് താരം ഒലി പോപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.യ ആദ്യ പന്ത് മുതല്‍ പന്ത് കുത്തിത്തിരിഞ്ഞാലും കുഴപ്പമില്ല. അത്തരം വെല്ലുവിളികളെ നേരിടുക എന്നതാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. ഇംഗ്ലണ്ടിലെത്തുമ്പോള്‍ സീമര്‍മാരെ സഹായിക്കുന്ന പിച്ചൊരുക്കുന്നത് പോലെ ഇന്ത്യയില്‍ സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചൊരുക്കുന്നതില്‍ തെറ്റില്ലെന്നും ഒലി പോപ്പ് പറഞ്ഞിരുന്നു.

Scroll to load tweet…

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന കേപ്ടൗണ്‍ ടെസ്റ്റ് വെറും രണ്ട് ദിവസത്തിനുള്ളിലാണ് തീര്‍ന്നത്. പേസര്‍മാര്‍ക്ക് അസാധാരണ ബൗണ്‍സ് ലഭിച്ചിരുന്ന പിച്ചിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇത്തരം പിച്ചുകളില്‍ കളിക്കുന്നതില്‍ പരാതിയില്ലെന്നും ഇന്ത്യൻ പിച്ചുകളെ കുറ്റം പറയാന്‍ വരരുതെന്നുമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ പിച്ച് നിര്‍ണായക ഘടകമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫിനിഷര്‍ അവനല്ലാതെ മറ്റാര്, ഒടുവില്‍ റിങ്കു സിംഗിനെ വാഴ്ത്തി യുവരാജ് സിംഗും

ഫെബ്രുവരി രണ്ട് മുതല്‍ വിശാഖപട്ടണത്തും, ഫെബ്രുവരി 15 മുതല്‍ രാജ്കോട്ടിലും 23 മുതല്‍ റാഞ്ചിയിലും മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ഹൈദരാബാദ്, വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി എന്നീ വേദികള്‍ പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണ്. ധരംശാലമാത്രമാണ് പേസ് ബൗളിംഗിനെ തുണക്കുന്ന ഏക വേദി.