മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ ഇറങ്ങും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനാല്‍ ഈ മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയര്‍ലന്‍ഡ് ഇന്നിറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം സൂര്യാൻഷ് ഷെഡ്ഗെയും പ്രസിദ്ധ് കൃഷ്ണക്ക് പകരം പ്രിന്‍സ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. 15കാരന്‍ വൈഭവ് സൂര്യവംശി ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെയാണ് ഇന്നും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ ഇറങ്ങും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനാല്‍ ഈ മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.ഈ മത്സരം തോറ്റാല്‍ ചരിത്രത്തിലാദ്യമായി അയര്‍ലന്‍ഡിനോട് ടി20 പരമ്പര തോല്‍ക്കുന്നതിന്‍റെ നാണക്കേട് ഇന്ത്യയുടെ തലയിലാവും.ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ പരമ്പരയില്‍ മികവ് കാട്ടേണ്ടത് ശ്രേയസ് അയ്യര്‍ക്കും അനിവാര്യമാണ്.

Scroll to load tweet…

അയർലൻഡ് പ്ലേയിംഗ് ഇലവൻ: ടിം ടെക്ടർ, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ബെഞ്ചമിൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ്ജ് ഡോക്രെൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.