Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് പുതുമുഖങ്ങള്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ ഡേ നൈറ്റ് ടെസ്റ്റിലും മൂന്ന് വീതം ഏകദിനങ്ങളിലും ടിം20യിലുമാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുക. സെപ്റ്റംബർ 19 മുതല്‍ ഒക്ടോബർ 11 വരെയാണ് ഓസ്ട്രേലിയക്കെതിരായ പരമ്പര.

India women cricket team for Australian series announced
Author
Mumbai, First Published Aug 24, 2021, 8:43 PM IST

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്, എകദിന, ടി-20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജ് തന്നെയാണ് നയിക്കുന്നത്. ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. രണ്ട് പുതുമുഖങ്ങളും ടി20 ടീമില്‍ ടീമിലിടം നേടി. രേണുകാ സിംഗ്, യാസ്തിക ഭാട്ടിയ എന്നിവരാണ് ടി20 ടീമിലെ പുതുമുഖങ്ങള്‍.

സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജൂലന്‍ ഗോസാമി, ജെമീമ റോഡ്രിഗസ് എന്നിവരും ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പ്രിയ പൂനിയ, ഇന്ദ്രാണി റോയ്, മീഡിയം പേസര്‍ അരുന്ധതി റെഡ്ഡി, സ്പിന്നര്‍ രാധാ യാദവ് എന്നിവര്‍ക്ക് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ തിളങ്ങിയ സ്നേഹ് റാണ മൂന്ന് ടീമിലും ഇടം നേടി.

ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തില്‍ ഡേ നൈറ്റ് ടെസ്റ്റിലും മൂന്ന് വീതം ഏകദിനങ്ങളിലും ടിം20യിലുമാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുക. സെപ്റ്റംബർ 19 മുതല്‍ ഒക്ടോബർ 11 വരെയാണ് ഓസ്ട്രേലിയക്കെതിരായ പരമ്പര.

ടെസ്റ്റ്-ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം: ,Mithali Raj (Captain), Harmanpreet Kaur (vice-captain), Smriti Mandhana, Shafali Verma, Punam Raut, Jemimah Rodrigues, Deepti Sharma, Sneh Rana, Yastika Bhatia, Taniya Bhatia (wicket-keeper), Shikha Pandey, Jhulan Goswami, Meghna Singh, Pooja Vastrakar, Rajeshwari Gayakwad, Poonam Yadav, Richa Ghosh, Ekta Bisht.

ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Shafali Verma, Jemimah Rodrigues, Deepti Sharma, Sneh Rana, Yastika Bhatia, Shikha Pandey, Meghna Singh, Pooja Vastrakar, Rajeshwari Gayakwad, Poonam Yadav, Richa Ghosh (wicket-keeper), Harleen Deol, Arundhati Reddy, Radha Yadav, Renuka Singh Thakur.

Follow Us:
Download App:
  • android
  • ios