സൂററ്റ്: വനിത ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 99 റണ്‍സ് വിജയലക്ഷ്യം. സൂററ്റില്‍ ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. രാധ യാദവ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

17 റണ്‍സ് നേടിയ ലൗറ വോള്‍വാഡാണ്  ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. രാധ യാദവിന് പുറമെ ദീപ്തി ശര്‍മ രണ്ടും ഷിഖ പാണ്ഡെ, പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ അഞ്ചാം മത്സരമാണ് നടക്കുന്നത്. രണ്ട് ടി20കളില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ടും മൂന്നും മത്സരങ്ങളാണ് മഴയെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ 51 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് ഇന്ത്യന്‍ സഖ്യം ജയിക്കുകയായിരുന്നു. 

ഇന്ത്യന്‍ ടീം: ഷഫാലി വര്‍മ, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, വേദ കൃഷ്ണമൂര്‍ത്തി, താനിയ ഭാട്ടിയ, ഷിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്.