ലഖ്‌നൗ: ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് ഏഴിന് ലഖ്‌നൗവിലാണ് കളി തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സ്ഥിരം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.  കൗറിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാനയാണ് ഇന്ത്യയെ നയിക്കുന്നത്. രാത്രി എഴ് മണിക്കാണ് മത്സരം. നേരത്തെ ഏകദിന പരമ്പര 4-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. 

അഞ്ചാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഹര്‍മന്‍പ്രീതിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഗ്രൗണ്ട് വിട്ട കൗര്‍ പിന്നീട് കളത്തില്‍ ഇറങ്ങിയിരുന്നില്ല. നേരത്തെ, ഒരു പരമ്പര ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ മന്ഥാന ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഒരു മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു. 

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ്, സുഷമ വര്‍മ, ദീപ്തി ശര്‍മ, ഹര്‍ലീന്‍ ഡിയോള്‍, നുസ്ഹത് പര്‍വീണ്‍, അരുന്ധതി റെഡ്ഡി, രാധ യാദവ്, രാജേശ്വരി ഗെയ്കവാദ്, പൂനം യാവദ്, മന്‍സി ജോഷി, അയുഷി സോണി, സിമ്രാന്‍ ബഹാദുര്‍, മോണിക പട്ടേല്‍, സി പ്രത്യുഷ.