സൂററ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിത ടി20യിലെ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. സൂററ്റിലെ ലാല്‍ഭായ് കോണ്‍ട്രാക്റ്റ് സ്‌റ്റേഡിയത്തില്‍ ടോസിടാന്‍ പോലും സാധിച്ചില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം ടി20 ഞായറാഴ്ച നടക്കും.

ആദ്യ മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 119ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.