Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്

അടുത്തിടെ കൊവിഡ് പോസിറ്റീവാകുന്ന അഞ്ചാം ഇന്ത്യന്‍ ക്രിക്കറ്ററാണ് ഹര്‍മന്‍പ്രീത് കൗര്‍. 

India womens T20 captain Harmanpreet Kaur tests positive for Covid 19
Author
Delhi, First Published Mar 30, 2021, 12:12 PM IST

ദില്ലി: ഇന്ത്യന്‍ വനിതാ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്. നേരിയ ലക്ഷണങ്ങളുള്ള ഹര്‍മന്‍പ്രീത് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. നാല് ദിവസമായി നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്‌ക്ക് താരം വിധേയയായത്. 

ഹര്‍മന്‍പ്രീത് വീട്ടില്‍ ഐസൊലേഷനിലാണ്. നാല് ദിവസമായി നേരിയ പനിയുണ്ടായിരുന്നു. അതിനാല്‍ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നപ്പോള്‍ പോസിറ്റീവാകുകയായിരുന്നു. ഹര്‍മന്‍റെ ആരോഗ്യനില തൃപ്തികരമാണ്. വേഗം സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

India womens T20 captain Harmanpreet Kaur tests positive for Covid 19

ദക്ഷിണാഫ്രിക്ക വനിതകള്‍ക്കെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ ഹര്‍മന്‍പ്രീത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മധ്യനിരയിലിറങ്ങി ഒരു അര്‍ധ സെഞ്ചുറിയും ഒരു 40 പ്ലസ് സ്‌കോറും കണ്ടെത്തിയ താരം എന്നാല്‍ അവസാന ഏകദിനത്തിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ടി20 പരമ്പരയില്‍ കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയ്‌ക്കിടെ താരങ്ങളെ തു‍ടര്‍ച്ചയായി കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നതിനാല്‍ അതിന് ശേഷമാകും ഹര്‍മന്‍പ്രീതിന് വൈറസ് ബാധയേറ്റിട്ടുണ്ടാകാന്‍ സാധ്യത. 

ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് പോസിറ്റീവാകുന്ന അഞ്ചാം ഇന്ത്യന്‍ ക്രിക്കറ്ററാണ് ഹര്‍മന്‍പ്രീത് കൗര്‍. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത നാല് താരങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യൂസഫ് പത്താന്‍, എസ് ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് കൊവിഡ് പോസിറ്റീവായത്.  

സച്ചിനും യൂസഫ് പത്താനും പിന്നാലെ ഇര്‍ഫാന്‍ പത്താനും കൊവിഡ്

Follow Us:
Download App:
  • android
  • ios